2011-08-03 17:06:42

കൊളംമ്പസ്സിന്‍റെ യോദ്ധാക്കള്‍
സംഘടയെ പാപ്പ പ്രശംസിച്ചു


3 ആഗസ്റ്റ് 2011, വത്തിക്കാന്‍
ധാര്‍മ്മികതയെ തച്ചുടയ്ക്കുന്ന നിയമനിര്‍മ്മാണം നടക്കുന്ന ലോകത്ത് കൊളംമ്പസിന്‍റെ യോദ്ധാക്കള്‍ the Knights of Columbus ശക്തവും വ്യക്തവുമായ ധര്‍മ്മസാക്ഷികളെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സന്ദേശത്തിലൂടെ പ്രസ്താവിച്ചു. അമേരിക്കയിലെ ഡെന്‍വറില്‍ നടക്കുന്ന കൊളംമ്പസിന്‍റെ യോദ്ധാക്കള്‍ the Knights of Columbus എന്ന അല്‍മായ സംഘടനയുടെ 129-ാമത് പരമോന്നത സംഗമത്തിന് (വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി) അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്.

ഉപവി പ്രവര്‍ത്തനം, വിശ്വാസ രൂപീകരണം, ധാര്‍മ്മികതയുടെ സംരക്ഷണം എന്നീ മേഖലകളില്‍ സംഘടന ചെയ്യുന്ന ബഹുമുഖങ്ങളായ പ്രവര്‍ത്തനങ്ങളെ പാപ്പാ സന്ദേശത്തില്‍ പ്രശംസിച്ചു. ലോകത്തിന്‍റെ നവീകരണത്തിനായി കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ സല്‍പ്രവൃത്തി, സൗഹൃദം, സാഹോദര്യം, സന്നദ്ധത good works, friendship, fraternity and volunteerism എന്നീ മൂല്യങ്ങള്‍ ജീവിച്ചുകൊണ്ട് സംഘടനയുടെ ലക്ഷൃങ്ങള്‍ ആര്‍ജ്ജിക്കുവാന്‍ സംഘടയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ച പാപ്പ, സമ്മേളനത്തിന് തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കി. ലോകത്ത് നവമായ പ്രത്യശ ഉണര്‍ത്തുന്നതിന് that the world may know new hope എന്ന ആപ്തവാക്യവുമായിട്ടാണ് ആഗസ്റ്റ് 2-മുതല്‍ 4-വരെ തിയതികളില്‍ സംഘടനയുടെ പരമോന്നത പ്രതിനിധി സമ്മേളനം അമേരിക്കയില്‍ ചേര്‍ന്നിരിക്കുന്നത്.

1882-ല്‍ മൈക്കിള്‍ മാക്ഗിവ്നി എന്ന കത്തോലിക്കാ പുരോഹിതന്‍ സ്ഥാപിച്ച ഉപവി പ്രവര്‍ത്തനത്തിനായുള്ള അല്മായ സംഘടനയാണ് നൈറ്റ്സ് ഓഫ് കൊളുംമ്പസ്. ഉപവി പ്രവര്‍ത്തന മേഖലയിലുള്ള കത്തോലിക്കാ അല്‍മായരുടെ ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണിത്.
അമേരിക്ക, ക്യാനഡ, മെക്സിക്കോ, പോളണ്ട്, സ്പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഫിലിപ്പീന്‍സ്, ക്യൂബാ, ഗൗത്തമാലാ, ഡോമിനിക്കന്‍ റിപ്പബ്ലിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി 18-ലക്ഷത്തോളം അംഗങ്ങള്‍ ഇന്ന് സംഘടയിലുണ്ട്.









All the contents on this site are copyrighted ©.