2011-08-02 14:52:03

റമദാന്‍ ആചരിക്കുന്ന ഇസ്ലാം സഹോദരങ്ങള്‍ക്ക് കത്തോലിക്കാസഭയുടെ ആശംസകള്‍


02 ഓഗസ്റ്റ് 2011, റോം

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ കാര്യദര്‍ശി ആര്‍ച്ച് ബിഷപ്പ് പിയര്‍ ലൂയിജി ചെല്‍ത്ത റംസാന്‍ മാസം ആരംഭിക്കുന്നതോടെ നോമ്പും പ്രാര്‍ത്ഥനയും കാരുണ്യപ്രവര്‍ത്തികളും വഴി ദൈവത്തോടു കൂടുതലടുക്കുന്ന മുംസ്ലീം സഹോദരങ്ങള്‍ക്ക് കത്തോലിക്കാസഭയുടെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കികൊണ്ട് ആശംസകള്‍ നേര്‍ന്നു, ഓഗസ്റ്റ് രണ്ടാം തിയതി ചൊവ്വാഴ്ചയാണ് റംസാന്‍ മാസം ആരംഭിച്ചത്. ഓഗസ്റ്റ് ഒന്നാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ അറബ് രാജ്യങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവ സമൂഹങ്ങള്‍ അന്നാടുകളിലെ പൗരന്‍മാരെന്ന നിലയില്‍ അവരുടെ ആഗ്രഹങ്ങളിലും ആകുലതകളിലും പരിശ്രമങ്ങളിലും ഒന്നുപോലെ പങ്കുചേരുന്നുവെന്ന് അനുസ്മരിച്ച ആര്‍ച്ച് ബിഷപ്പ് ലൂയിജി, ഈ മാസം ക്രൈസ്ത സമൂഹങ്ങള്‍ നോമ്പു മുറിക്കലിലും (ഇഫ്ത്താര്‍) മറ്റും പങ്കുചേര്‍ന്നുകൊണ്ട് ഇസ്ലാം സഹോദരങ്ങളുമായി പ്രത്യേകമാം വിധത്തില്‍ കൂടിക്കാഴ്ചകള്‍ നടത്തുവെന്നും പരാമര്‍ശിച്ചു.








All the contents on this site are copyrighted ©.