2011-08-02 14:57:17

ഇറാക്കില്‍ സീറോ-കാത്തോലിക്കാ ദേവാലയത്തിനു സമീപം കാര്‍ബോംബു സ്ഫോടനം


02 ഓഗസ്റ്റ് 2011, കിര്‍ക്കുക്ക് – ഇറാക്ക്
വടക്കന്‍ ഇറാക്കിലെ കിര്‍ക്കുകില്‍ സീറോ-കാത്തോലിക്കാ ദേവാലയത്തിനു സമീപം നടന്ന കാര്‍ ബോംബാക്രമണത്തില്‍ ഇരുപത്തിമൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓഗസ്ററ് രണ്ടാം തിയതി ചൊവ്വാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ അഞ്ചു മുപ്പതിനാണ് ആക്രമണം നടന്നത്, ആക്രണത്തെ അപലപിച്ച കിര്‍ക്കുക്ക് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ലൂയിസ് സാക്കോ, പാവപ്പെട്ടവര്‍ താമസിക്കുന്ന മേഖലയില്‍ നടന്ന ഈ ആക്രണം അവിശ്വസനീയമാണെന്ന് വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. സത്പ്രവര്‍ത്തികള്‍ ചെയ്യേണ്ട പുണ്യമാസരംഭത്തില്‍ ഇത്തരമൊരാക്രമണം തികച്ചും ഖേദഃകരമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം സഹോദരീ സഹോദരന്‍മാരോടുള്ള ബന്ധം തുടരുവാന്‍ ശ്രമിക്കുകയാണെന്നു പറഞ്ഞ ആര്‍ച്ച് ബിഷപ്പ് ലൂയിസ് സാക്കോ അനേകം പേര്‍ ആക്രണത്തെ അപലപിച്ചുകൊണ്ട് തന്നെ വിളിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. കത്തോലിക്കാ ദേവാലയത്തിനു സമീപം നടന്ന ആക്രമണത്തെതുടര്‍ന്ന് പോലീസ് നടത്തിയ‍ അന്വേഷണത്തില്‍ കിര്‍ക്കുക്കില്‍ തന്നെയുള്ള മറ്റു രണ്ടു ക്രൈസ്തവ ദേവാലയങ്ങള്‍ക്കു സമീപത്തു നിന്ന് രണ്ടു കാര്‍ബോംബുകള്‍ കൂടി കണ്ടെടുത്തു,








All the contents on this site are copyrighted ©.