2011-07-29 09:54:17

‘എന്‍റെ സഹോദരന്‍ മാര്‍പാപ്പ’
മാര്‍പാപ്പായുടെ ജീവചരിത്രം


28 ജൂലൈ 2011, ജര്‍മ്മനി
‘എന്‍റെ സഹോദരന്‍ മാര്‍പാപ്പ’- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം സെപ്തംബറില്‍ ജര്‍മ്മനിയില്‍ പ്രാകാശിതമാകുമെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. ജര്‍മ്മന്‍ ചരിത്രകാരന്‍ മൈക്കിള്‍ ഹെസ്മാന് മാര്‍പാപ്പയുടെ മൂത്തസഹോദരന്‍, മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് റാത്സിങ്കര്‍ നല്കുന്ന അഭിമുഖത്തില്‍നിന്നാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ജീവചരിത്രം രൂപമെടുക്കുന്നത്. 300-ഓളം പേജുകളും
50 ചിത്രങ്ങളുമുള്ള ‘എന്‍റെ സഹോദരന്‍ മാര്‍പാപ്പ’ My brother, the Pope
എന്ന പുസ്തകം ആദ്യം ജര്‍മ്മന്‍ ഭാഷയിലാണ് പ്രകാശനംചെയ്യപ്പെടുന്നത്.
അഞ്ചു വയസ്സുള്ളപ്പോള്‍ കര്‍ദ്ദിനാള്‍ ആകാന്‍ ആഗ്രഹിച്ച ജോസഫ്
എന്ന ബാലന്‍, കര്‍ദ്ദിനാളാകുക മാത്രമല്ല, അവസാനം മാര്‍പാപ്പയായ കഥ, ഗ്രന്ഥകാരന്‍ മൈക്കിള്‍ ഹെസ്മാന്‍, പാപ്പായുടെ സഹോദരനും സംഗീതജ്ഞനുമായ മോണ്‍സീഞ്ഞോര്‍ ജോര്‍ജ്ജ് റാത്സിങ്കറിന്‍റെ തുറന്നടിക്കുന്ന അഭിമുഖത്തെ കേന്ദ്രീകരിച്ച് രസകരമായി രചിച്ചിരിക്കുന്നു.
മ്യൂനിക്കിലെ ഹെര്‍ബിഗ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ജീവചരിത്രം സെപ്തംബറില്‍ മാര്‍പാപ്പ ജര്‍മ്മനി സന്ദര്‍ക്കുന്നതിനു മുന്നേതന്നെ പ്രകാശനംചെയ്യുമെന്ന്, വാര്‍ത്താവൃത്തിങ്ങള്‍ വെളിപ്പെടുത്തി.
സെപ്തംമ്പര്‍ 21-മുതല്‍ 25-വരെ തിയതികളിലാണ് മാര്‍പാപ്പ ജന്മനാട് സന്ദര്‍ശിക്കുന്നത്.








All the contents on this site are copyrighted ©.