2011-07-27 18:52:38

തെരേസിയന്‍ സ്ഥാപനത്തിന്
മാര്‍പാപ്പയുടെ പ്രശംസ


27 ജൂലൈ 2011, വത്തിക്കാന്‍
വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്തീയവും മാനവീയവുമായ ചേതന വളര്‍ത്തണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
ജൂലൈ 26-ാം തിയതി ചൊവ്വാഴ്ച സ്പെയിനിലെ അല്‍മായ സംഘട, തെരേസിയന്‍ അസ്സോസിയേഷന് (Teresian Association) വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി അയച്ച സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. വിശുദ്ധ പെദ്രൊ പൊവേദാ സ്പെയിനില്‍ 1911-ല്‍ സ്ഥാപിച്ച Teresian Association വിവിധ സമൂഹ്യമേഖലകളില്‍ നവീകരണത്തിന്‍റെ ഉപ്പും ഉറയുമാണെന്ന് സന്ദേശത്തിലൂടെ മാര്‍പാപ്പ പ്രസ്താവിച്ചു. ആവിലായിലെ അമ്മത്രേസ്യായുടെ ആത്മീയത ഉള്‍ക്കൊള്ളുന്ന അല്‍മായ സംഘടന സ്പെയിന്‍ കേന്ദ്രീകരിച്ച് ലോകത്തിന്‍റെ 56 രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്പെയിനിലെ ലോസ് നെഗ്രാലസില്‍ ജൂലൈ 25-ാം തിയതി തിങ്കളാഴ്ച ആരംഭിച്ച സംഘടനയുടെ സമ്പൂര്‍ണ്ണസമ്മേളനം 28-ാം തിയതി വ്യാഴാഴ്ച സമാപിക്കും.









All the contents on this site are copyrighted ©.