25 ജൂലൈ 2011, സ്പെയിന്‍ ആഗോള യുവജന സമ്മേളനം ജീവിത-ബന്ധിയെന്ന് സ്പാനിഷ് ഗവേഷണ
കേന്ദ്രം ഗ്യാഡ് (GAD Gabinete de Analisis Demoscopico) തെളിയിക്കുന്നു. ലോകത്തിന്‍റെ
നാനാഭാഗത്തുനിന്നും യുവജനങ്ങള്‍ പങ്കെടുക്കുവാന്‍ പോകുന്ന സ്പെനിലെ സമ്മേളനത്തെക്കുറിച്ച്
ശാസ്ത്രീയ പഠനം നടത്തിയ സ്പെയിനിലെ ഗവേണ കേന്ദ്രം GAD Gabinete de Analisis Demoscopico
ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടായിരത്തോളം യുവജനങ്ങളെ മാത്യകയാക്കി നടത്തിയ
അഭിമുഖങ്ങളില്‍നിന്നും പഠനങ്ങളില്‍നിന്നും പത്തില്‍ ഒന്‍പതുപേരും യുവജനസമ്മേളനം ജീവിതത്തില്‍
പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്ന അഭിപ്രായമാണെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി. സ്പെയിനിലെ
മാഡ്രിഡ് പട്ടണത്തില്‍ ആഗസ്റ്റ് 16-മുതല്‍ 21-വരെ തിയതികളില്‍ അരങ്ങേറുന്ന സമ്മേളനത്തില്‍
4 ലക്ഷത്തിലധികം യുവജനങ്ങള്‍ റെജിസ്റ്ററ്‍ ചെയ്തു കഴിഞ്ഞു. 18-ാം തിയതി രാവിലെ മാഡ്രിഡിലെത്തുന്ന
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മൂന്നു ദിവസം യുവജനങ്ങളോടൊപ്പം ചിലവൊഴിക്കും. “ക്രിസ്തുവില്‍
വേരുറപ്പിക്കപ്പെട്ടും പണിതുടയര്‍ത്തപ്പെട്ടും നിങ്ങള്‍ക്കു ലഭിച്ച വിശ്വാസത്തില്‍ ദൃഢതപ്രാപിക്കുക,”
എന്നതാണ് സമ്മേളനത്തിന്‍റെ ആപ്തവാക്യം.