2011-07-21 19:15:28

ഞായറാഴ്ച
വിശുദ്ധമായി അചരിക്കണം


21 ജൂലൈ 2011, റോം
അലസമായിരിക്കുന്നതല്ല വിശ്രമമെന്ന്, അല്‍മായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വക്താവ് വിവരിച്ചു. ഞായറാഴ്ച വിശുദ്ധമായി ആചരിക്കുന്നതിനെക്കുറിച്ച് പരാമാര്‍ശിക്കവേയാണ്, അലാമായര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഉപകാര്യദര്‍ശി, മോണ്‍സീഞ്ഞോര്‍ ഗലീന്‍റോ ഇപ്രകാരം പ്രസ്താവിച്ചത്. ക്രിസ്തുവിന്‍റെ ഉത്ഥാനം അനുസ്മരിക്കുന്ന ആഴ്ചയുടെ പ്രഥമ ദിനമായ ഞായറാഴ്ച ദൈവാരാധനയുടെയും വിശ്രമത്തിന്‍റെയും ദിനമായി മാറ്റവയ്ക്കണമെന്ന് റോമില്‍ ഇറക്കിയ ഒരു പ്രസ്താവനയില്‍ അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വിശ്രമം വെറുതെ ഇരിക്കുന്നതല്ലെന്നും, ശാരീരികവും ബൗദ്ധികവുമായ പ്രവൃത്തികളില്‍നിന്നും മാറിനിന്ന് പ്രാര്‍ത്ഥനയിലും, സ്വന്തം കുടുംബങ്ങളില്‍ത്തന്നെയും, സുഹൃത്തുക്കളെ സന്ദര്‍ശനത്തിലുമെല്ലാം ചിലവൊഴിക്കുന്ന ക്രിയാത്മകമായ സമയമാണെന്നും മോണ്‍സീഞ്ഞോര്‍ ഗലീന്‍റോ വിശദീകരിച്ചു.

കര്‍ത്താവിന്‍റെ ദിവസം, Dies Domini എന്നപേരില്‍ പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ അപ്പസ്തോലിക പ്രബോധനം, ഞായറാഴ്ചകള്‍ എപ്രകാരം ഫലപ്രദമായി ചിലവൊഴിക്കാമെന്നതിന്, സഹായിക്കുന്ന മാര്‍ഗ്ഗരേഖയാണെന്നും മോണ്‍സീഞ്ഞോര്‍ ഗീലാന്‍റോ ചൂണ്ടിക്കാട്ടി.










All the contents on this site are copyrighted ©.