2011-07-20 19:23:39

സമ്മേളനത്തിലെ
യുവാക്കള്‍
മാതൃകയാവണമെന്ന്


20 ജൂലൈ 2011, ബര്‍മ്മ
ബര്‍മ്മിയിലെ മെത്രാന്മാര്‍ മാഡ്രിഡിലേയ്ക്കുള്ള യുവാക്കളുടെ യാത്ര തടയുന്നു. സ്പെയിനിലെ മാഡ്രിഡില്‍ അരങ്ങേറുന്ന ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കാനൊരുങ്ങിയ ബര്‍മ്മയിലെ 6 രൂപതകളില്‍നിന്നുമുള്ള യുവാക്കളെയാണ് ദേശിയ മെത്രാന്‍ സമിതി വിലക്കിയതെന്ന് യുവജന കമ്മിഷന്‍റെ ഡയറക്ടര്‍ ഫാദര്‍ ജോരാള്‍ഡ് കാവാ ജൂലൈ 17-ാം തിയതി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2008-ല്‍ ഓസ്ട്രേലിയായിലെ സിഡ്നിയില്‍ നടന്ന യുവജനസമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ചിലര്‍ നാട്ടിലേയ്ക്ക് തിരിച്ചുവരാതെ ഓസ്ട്രേലിയായില്‍ അനധികൃതമായി തങ്ങിയ 14 ബര്‍മ്മീസ് യുവാക്കളുടെ രൂപതകള്‍ക്കാണ് മെത്രാന്‍ സമിതി ഇത്തവണ വിലക്കു കല്പിച്ചതെന്ന് സഭാ വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന യുവാക്കള്‍ നാട്ടില്‍ തിരികെവന്ന് നാടിന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിക്കായി പരിശ്രമിക്കുകയും സാക്ഷൃമേകുകയാണുമാണ് വേണ്ടതെന്ന് ഫാദര്‍ കാവാ പ്രസ്താവിച്ചു. 2008-ല്‍ ബര്‍മ്മയില്‍നിന്നും സിഡ്നിയിലെത്തിയ 52 യുവാക്കളില്‍ 14 പേരാണ് നാട്ടിലേയ്ക്ക് തിരിച്ചെത്താതിരുന്നതെന്ന് ഫാദര്‍ കാവാ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.