2011-07-20 19:26:33

ഉദ്യാനപട്ടണത്തിലെ
യുവജന സംഗമം


20 ജൂലൈ 2011, ബാംഗളൂര്‍
മാഡ്രിഡ് സംഗമത്തിന് ഒരുക്കമായി ബാംഗളൂരില്‍ യുവജന സമ്മേളനം നടന്നു.
ആസന്നമാകുന്ന അന്തര്‍ദേശിയ യുവജനസമ്മേളനം പ്രമാണിച്ച് ബാംഗളൂര്‍ അതിരുപയാണ് ജൂലൈ 17-ാം തിയതി സംസ്ഥാന തലത്തിലുള്ള കത്തോലിക്കാ യുവജന സ്മ്മേളനം ബാംഗളൂര്‍ പട്ടണത്തില്‍ സംഘടിപ്പിച്ചത്. കര്‍ണ്ണാടകയിലെ വിവിധ രൂപതകളില്‍നിന്നെത്തിയ 5000 യുവാക്കളാണ് ‘ഉദ്യാനപട്ടണ’ത്തിലെ പാലസ് ഗ്രൗണ്ടില്‍ സമ്മേളിച്ചതെന്ന് അതിരൂപതയുടെ യുവജന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കമ്മിഷന്‍റെ ഡയറക്ടര്‍ ഫാദര്‍ ദിവ്യാ പോള്‍ വെളിപ്പെടുത്തി. യുവാക്കള്‍ സഭയുടെ നൂതന മുഖമാണെന്നും, സഭയുടെയും സമൂഹത്തിന്‍റെയും ഭാവി പ്രത്യാശയാണെന്നും സമ്മേളനത്തിന്‍റെ സംഘാടകനായ, ബാംഗളൂര്‍ അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബര്‍ണാര്‍ഡ് മോറെസ് പ്രസ്താവിച്ചു. നവലോകത്തിനായി ഉണര്‍ന്നു പ്രകാശിക്കുക, Arise and shine… എന്ന ആപ്തവാക്യവുമായി ചേര്‍ന്ന ഏകദിന സമ്മേളനത്തിന്‍റെ പ്രായോജകര്‍ കര്‍ണ്ണാടകയിലെ കത്തോലിക്കാ യുവജന പ്രസ്ഥാനമാണ് Karnataka Catholic Youth Movement. ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍, മതബോധന ക്ലാസ്സുകള്‍, യുവാക്കളുടെ കലാപരിപാടികള്‍ എന്നിവയുടെ സമാപനത്തില്‍ ആര്‍ച്ചുബിഷ്പ്പ് മോറസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട സമൂഹ ദിവ്യബലിയോടെയാണ് സമ്മേളനം സമാപിച്ചത്. അന്തര്‍ദേശിയ തലത്തില്‍ ഏറ്റവും കൂടുതല്‍ യുവാക്കളുള്ള ഭാരതത്തില്‍നിന്നും ആയിരം യുവാക്കള്‍ മാഡ്രിഡിലേയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങുകയാണെന്ന്, മാഡ്രിഡ് സമ്മേളനത്തിന്‍റെ ഇന്ത്യയിലെ ദേശീയ കോര്‍ഡിനേറ്റര്‍ മനോജ് സണ്ണി കൊച്ചിയില്‍ അറിയിച്ചു.









All the contents on this site are copyrighted ©.