2011-07-18 20:37:42

‘ആഫ്രിക്കന്‍ കൊമ്പ്’
കൊടും ദാരിദ്ര്യത്തില്‍
UNICEF


18 ജൂലൈ 2011, ന്യൂയോര്‍ക്ക്
20 ലക്ഷത്തിലേറെ കുട്ടികള്‍ ആഫ്രിക്കന്‍ കൊമ്പു രാജ്യങ്ങളില്‍ അടിയന്തിരാവസ്ഥയിലെന്ന് ഐക്യ രാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ സംഘടന പ്രസ്താവിച്ചു. ജൂലൈ 18-ാം തിയതി തിങ്കളാഴ്ച യുഎന്‍ ശിശുക്ഷേമ സംഘടന പുറത്തിറക്കിയ അടിയന്തിര പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ എരിത്രെയാ, ഡിജിബൂട്ടി, എത്യോപ്പിയ, സൊമാലിയ എന്നിവിടങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വരള്‍ച്ചമൂലമാണ് കുട്ടികള്‍ പകടാവസ്ഥയിലെത്തിയിരിക്കുന്നതെന്ന് യുഎന്നിന്‍റെ വക്താവ്, ബെല്ലാമി ലെയ്ക്ക് വെളിപ്പെടുത്തി. 10 ലക്ഷത്തോളം കുട്ടികള്‍ ഭക്ഷണമില്ലാതെയാണ് മരണത്തിന്‍റെ വക്കിലെത്തി നില്ക്കുകയാണെന്ന് പ്രസ്താവന വെളിപ്പെടുത്തി.

കൊമ്പുരാജ്യങ്ങള്‍ സന്ദര്‍ശിച്ച താന്‍ കാണുന്നത് ആഞ്ഞുവീശാന്‍ പോകുന്ന മനുഷ്യ വിനാശത്തിന്‍റെ ഭീകരകൊടുങ്കാറ്റാണെന്ന് ബെല്ലാമി ലെയ്ക്ക് അടിയന്തിര വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ലോക രാഷ്ട്രങ്ങളുടെയും സന്നദ്ധ സംഘടകളുടെയും സഹായം അഭ്യര്‍ത്ഥിക്കുന്ന യൂണിസെഫ് ദുരന്തഭൂമിയില്‍ അടിയന്തിര സഹായവുമായി എത്തിയിട്ടുണ്ടെന്നും, വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഞായറാഴ്ചത്തെ തന്‍റെ ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുവേണ്ടി ലോക രാഷ്ട്രങ്ങളോട് അടയന്തിരമായ ശ്രദ്ധയും സഹായവും അഭ്യര്‍ത്ഥിച്ച ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ, ഇതിനകം വത്തിക്കാന്‍റെ ഉപവി പ്രവര്‍ത്തന കേന്ദ്രമായ ‘കോര്‍ ഊനും’വഴി സാമ്പത്തിക സാഹായം സൊമാലിയായില്‍ എത്തിച്ചുകഴിഞ്ഞു.








All the contents on this site are copyrighted ©.