2011-07-18 20:19:10

സംവാദത്തിന്‍റെ പാതയില്‍
സമാധാനം ആര്‍ജ്ജിക്കാമെന്ന് മാര്‍പാപ്പ


18 ജൂലൈ 2011, ക്യാസില്‍ ഗണ്ടോള്‍ഫോ
വിവിധ സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള സംവാദമാണ് സമാധാനത്തിനും നീതിക്കും അനിവാര്യമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. മലേഷ്യയുടെ പ്രധാനമന്ത്രി, നജീബ് അബ്ദുള്‍ റസാക്കിനെ ജൂലൈ 18-ാം തിയതി തിങ്കളാഴ്ച രാവിലെ തന്‍റെ വേനല്‍ക്കാല വസതിയായ ക്യാസില്‍ഗണ്ടോള്‍ഫോയിലെ അപ്പസ്തോലിക അരമനയില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചുകൊണട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
ആഗോളതലത്തിലും പൊതുവെ ഏഷ്യയിലുമുള്ള സാമൂഹ്യ-രാഷ്ട്രീയ ചുറ്റുപാടുകളെ വിലയിരുത്തിക്കൊണ്ടാണ് മാര്‍പാപ്പ മതാന്തര സംവാദത്തിനായുള്ള അഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ, വത്തിക്കാന്‍റെ വിദേശ്യകാര്യങ്ങള്‍ക്കായുള്ള സെക്ട്രട്ടറി ആര്‍ച്ചുബിഷ്പ്പ ഡൊമിനിക്ക് മെമ്പേര്‍ത്തി എന്നിവരുമായും മലേഷ്യയുടെ പ്രധാനമന്ത്രി അബ്ദുള്‍ റസാക്ക് കൂടിക്കാഴ്ച നടത്തി. മലേഷ്യയും വത്തിക്കാനുമായുള്ള ഉഭയക്ഷി ബന്ധങ്ങളിലെ ക്രിയാത്മകമായ കാര്യങ്ങളെക്കുറിച്ചുള്ള സൗഹൃദ സംഭാഷണത്തെ തുടര്‍ന്ന്, ഇരുരാഷ്ട്രങ്ങള്‍ തമ്മിള്‍ നയതന്ത്രബന്ധം സ്ഥാപിക്കാമെന്ന കരാറിലും ഒപ്പുവയ്ക്കുകയുണ്ടായി.









All the contents on this site are copyrighted ©.