2011-07-18 20:41:11

നവീകരിച്ച
ദിവ്യപൂജാക്രമം


18 ജൂലൈ 2011, ബാംഗളൂര്‍
ഇംഗ്ലീഷ് ഭാഷയിലുള്ള നവീകരിച്ച ദിവ്യപൂജാക്രമം ഭാരതത്തില്‍ ലഭ്യമായി.
ലത്തീന്‍ റീത്തിലെ ആംഗലഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ഉപയോഗിക്കുവാനുള്ള നവീകരിച്ച ദിവ്യപൂജാക്രമത്തിന്‍റെ ഇംഗ്ലീഷ് പതിപ്പാണ് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ബാംഗളൂര്‍ ഓഫിസ് ലഭ്യമാക്കിയിരിക്കുന്നത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷം പുറത്തിറക്കിയ ദിവ്യപൂജാക്രമത്തിന്‍റെ നവീകരിച്ച ഇംഗ്ലീഷ് പതിപ്പാണ് ആസന്നമാകുന്ന ആഗമനകാലത്തോടെ പ്രാബല്യത്തില്‍ വരുന്നത്. ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച മുതല്‍ പുതിയ കുര്‍ബ്ബാനക്രമം ഉപയോഗത്തില്‍വരുന്നതെന്ന്
വത്തിക്കാന്‍റെ ആരാധനക്രിമകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ഓഫിസ് അറിയിച്ചു. ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ അംഗീകരിച്ച ലത്തിന്‍ ഭാഷയിലുള്ള ഒറിജിനല്‍ ടെക്സ്റ്റ് അല്ലെങ്കില്‍ Typical Text മൂലഗ്രന്ഥത്തെ ആധാരമാക്കിയാണ് ഇംഗ്ലീഷ് ഉള്‍പ്പെടെ മറ്റു പ്രാദേശിക ഭാഷകളില്‍ വത്തിക്കാന്‍റെ അംഗീകാരത്തോടെയുള്ള പരിഭാഷകള്‍ നടപ്പിലാക്കേണ്ടത്. കേരളത്തിലെ ലത്തീന്‍ റീത്തില്‍പ്പെട്ട ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുവാനുള്ള മലയാളത്തിലുള്ള പരിഷ്ക്കരിച്ച ദിവ്യപൂജാക്രമത്തിന്‍റെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലായെന്ന്,
Regional Latin Catholic Bishops –ന്‍റെ ഓഫിസ് വെളിപ്പെടുത്തി.

Contact for purchase : liturgyccbi@yahoo.co.in
Fr. Savio Rodrigues, CCBI Centre,
Near NBCLC
Bangalre 560021.








All the contents on this site are copyrighted ©.