2011-07-18 20:23:27

ദേവാലയങ്ങള്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങള്‍
- ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


18 ജൂലൈ 2011, ക്യാസില്‍ ഗണ്ടോള്‍ഫോ
ദേവാലയങ്ങള്‍ ദൈവിക സാന്നിദ്ധ്യത്തിന്‍റെ പ്രതീകങ്ങളാണെന്ന്
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ തന്നെ സന്ദര്‍ശിച്ച ഫ്രഞ്ച് തീര്‍ത്ഥാടകരോട് ഉദ്ബോധിപ്പിച്ചു.റോമിനു പുറത്ത് ക്യാസില്‍ ഗണ്ടോള്‍ഫോയിലുള്ള തന്‍റെ വേനല്‍ക്കാല വസതിയില്‍ ജൂലൈ 17-ാം തിയതി ഞായറാഴ്ച പതിവുള്ള ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. പ്രാര്‍ത്ഥമയ്ക്കെത്തിയ ഫ്രഞ്ച തീര്‍ത്ഥാടകരെ പ്രത്യേകമായി അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പ ഈ ആഹ്വാനം നല്കിയത്. ദൈവീക സാന്നിദ്ധ്യത്തിന്‍റെ വിസ്മയനീയമായ അടയാളങ്ങളായ ഈ ഭൂമിയില്‍ മനോഹരമായി പണിതീര്‍ത്തവരുടെ ആഴമായ വിശ്വാസത്തിലേയ്ക്കും സമര്‍പ്പണത്തിലേയ്ക്കും അവ സന്ദര്‍ശിക്കുന്നവര്‍ക്ക് കടന്നുചെല്ലാന്‍ കഴിയണമെന്ന് മാര്‍പാപ്പ അനുസ്മരിപ്പിച്ചു.
അവധിക്കാലം സാംസ്കാരികവും ആദ്ധ്യാത്മികവുമായ പരിപേഷണത്തിനുള്ള അവസരമായി കാണണമെന്നും പാപ്പ പ്രസ്താവിച്ചു.
അവധിക്കിടയില്‍ സന്ദര്‍ശിക്കുന്ന നിരവധിയായ സ്ഥലങ്ങളുടെയും സ്മാരകങ്ങളുടെയും പിന്നിലുള്ള ശാശ്വതമായ സൗന്ദര്യത്തിന്‍റെ ആഗോള പൈതൃകവും ദര്‍ശിക്കാനാവണമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.