2011-07-18 20:32:28

World Youth Day
മാഡ്രിഡ് വിളിക്കുന്നു


18 ജൂലൈ 2011, സ്പെയിന്‍
യുവജനങ്ങള്‍ ക്രിസ്തുവില്‍ വേരുറപ്പിക്കപ്പെട്ട് വിശ്വാസത്തില്‍ വളരുവാന്‍ ക്രിസ്തു അവിടുത്തെ ദിവ്യഹൃദയത്തോട് സാരൂപ്യപ്പെടണമെന്ന്, ആഗോള യുവജന സമ്മേളനത്തിന്‍റെ സംഘാടകര്‍ പ്രസ്താവിച്ചു. World Youth Day ആഗോള യുവജന സമ്മേളനത്തിന്‍റെ ഔദ്യഗിക വെബ് സൈറ്റാണ് ഇപ്രകാരം പ്രസ്താവിച്ചത്. ദൈവത്തെ സ്നേഹിക്കണമെന്നത് മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണെന്നും, ദൈവത്തെ പ്രാപിക്കുംവരെ അവന്‍ അസ്വസ്തനാണെന്നും, വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകളില്‍ പ്രസ്താവന വ്യക്തമാക്കി.
സമ്പൂര്‍ണ്ണമായ ദൈവസ്നേഹത്തിന്‍റെ വെളിപ്പെടുത്തല്‍ ക്രിസ്തുവിന്‍റെ കുരിശ്ശാണെന്നും, കുത്തിത്തുറക്കപ്പെട്ട അവിടുത്തെ ദിവ്യഹൃദയത്തില്‍ നിന്നുമാണ് ദൈവസ്നേഹം നര്‍ഗ്ഗളിക്കുന്നതെന്നും പ്രസ്താവന വിവരിച്ചു.
കഠിനമായ ഹൃദയങ്ങളെ ക്രിസ്തുവിന് മാംസളവും മൃദുലവുമാക്കാനാവുമെന്നും പ്രസ്താവന വിവരിച്ചു.
ആഗസ്റ്റ് 16-ന് സ്പെയിന്‍റെ തലസ്ഥാന നഗരിയായ മാഡ്രഡില്‍ തിരിതെളിയുന്ന ആഗോള യുവജന സമ്മേളനം 21-വരെ നീണ്ടുനില്കും.
18-ാം തിയതി മാഡ്രിഡിലെത്തുന്ന ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ
മൂന്നു ദിവസം യുവാക്കളോടൊപ്പം ചിലവഴിക്കും.
സ്പെയിനിലെ വിവധ പട്ടണകേന്ദ്രങ്ങളും സന്നദ്ധ കുടുംബങ്ങളുമാണ് ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായി എത്തിച്ചേരുന്ന യുവജനങ്ങള്‍ക്ക് പാര്‍പ്പിട സൗകര്യങ്ങള്‍ നല്കുന്നത്.
ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, അമേരിക്കാ, ഓസ്ട്രേലിയ, കാനഡ, മെക്സിക്കോ, പോളണ്ട്, ഉക്രെയിന്‍, ഉഗാണ്ടാ, സാമ്പിയ, കോംഗോ, എന്നീ രാജ്യങ്ങളില്‍ നിന്നായെത്തുന്ന
പന്തീരായിരം യുവജനങ്ങളെ സ്വീകരിക്കാന്‍ ബാര്‍സിലോണാ പട്ടണം ഒരുങ്ങിക്കഴിഞ്ഞുവെന്ന്, പട്ടണത്തിന്‍റെ മേയര്‍ പുറത്തിറക്കിയ പ്രസ്താവന വെളിപ്പെടുത്തി.

വിവിധ രാജ്യങ്ങള്‍നിന്നായി 4 ലക്ഷത്തിലേറെ യുവാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.‍








All the contents on this site are copyrighted ©.