2011-07-14 19:20:31

നവസുവിശേഷവത്ക്കരണം
ഐക്യത്തിനുള്ള പദ്ധതി


14 ജൂലൈ 2011, റോം
ഭിന്നതയകറ്റി ഐക്യവും സ്നേഹവും വളര്‍ത്താനുള്ള പദ്ധതിയാണ് നവസുവിശേഷവത്ക്കരണമെന്ന്, ആര്‍ച്ചുബിഷപ്പ് റൈനോ ഫിസിക്കേല്ലാ, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് അറിയിച്ചു. ജൂലൈ 11-ാം തിയതി തിങ്കളാഴ്ച റോമില്‍ സമ്മേളിച്ച യൂറോപ്പിലെ കര്‍ദ്ദിനാളന്മാരുടെയും ആര്‍ച്ചുബിഷപ്പുമാരുടെയും സമ്മേളനത്തെക്കുറിച്ചു വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷ്പ്പ് ഫിസിക്കേല്ലാ ഇപ്രകാരം പ്രസ്താവിച്ചത്.
ബനഡിക്ട് 16-ാം മന്‍ മാര്‍പാപ്പ വിഭാവനംചെയ്ത നവസുവിശേഷവത്ക്കരണം ജനമദ്ധ്യത്തിലെത്തിക്കാനുള്ള പ്രായോഗിക ചുവിടുവയ്പ്പാണ് ആദ്യമായി യൂറോപ്പലെ പട്ടണങ്ങളെയും രൂപതകളെയും കേന്ദ്രീകരിച്ച് 2012-ലെ തപസ്സുകാലത്തോടെ പ്രായോഗികമാക്കപ്പെടുന്ന അജപാലന രൂപീകരണ പദ്ധതിയെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വിവിരിച്ചു. ബാര്‍സലോണാ, ബുഡാപ്പെസ്റ്റ്, ബ്രസ്സെല്‍സ്, ഡബ്ലിന്‍, കൊണോണ്‍, ലിസ്ബണ്‍, ലിവര്‍പ്പൂള്‍, പാരീസ്, ട്യൂറിന്‍, വിയെന്നാ, വാര്‍സോ എന്നീ പട്ടങ്ങളാണ് നവസുവിശേഷവത്ക്കരണ പദ്ധതിയുടെ ആദ്യവേദിയാകുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.