2011-07-14 19:14:16

അസ്സീസി സമാധാനത്തിന്‍റെ
വേദിയെന്ന്


14 ജൂലൈ 2011, റോം
അനീതിക്കെതിരെ മതങ്ങള്‍ ഒന്നിക്കുന്നതിന്‍റെ പ്രതീകമാണ്
അസ്സീസിയിലെ സമ്മേളനമെന്ന് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍,
നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. ജലൈ 13-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തൊരെ റൊമാനോയില്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധത്തിലാണ് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ ഇപ്രകാരം പ്രസ്താവിച്ച്.
വിശുദ്ധ ഫ്രാന്‍സ്സീസിന്‍റെ പട്ടണമായ അസ്സീസിയില്‍ ഒക്ടോബര്‍ 27-ന് അരങ്ങേറുന്ന ലോകമതങ്ങളുടെ സമ്മേളനത്തിന്‍റെ ലക്ഷൃത്തെക്കുറിച്ച്
സഭാ വൃത്തങ്ങളില്‍തന്നെ ഉയര്‍ന്നുവന്ന മുറുമുറുപ്പിന് മറുപടിയായിട്ടാണ് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ വിശദീകരണം നല്കിയത്. ലോക മതങ്ങളുടെ ആത്മീയ സമ്പത്തും മൂല്യങ്ങളുടെ പൈതൃകവും പങ്കുവയ്ക്കുന്നത് ക്രിസ്തുവിലേയ്ക്കുള്ള പ്രയാണമാണെന്ന് കര്‍ദ്ദിനാള്‍ തന്‍റെ പ്രസ്താവനയില്‍ വിവരിച്ചു. മതങ്ങളുടെ സൈദ്ധാന്തിക തലങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുക ബുദ്ധിമുട്ടാണെങ്കിലും, മനുഷ്യജീവിതത്തിന്‍റെയും സമൂഹ്യ ജീവിതത്തിന്‍റെയും മേഖലകളെക്കുറിച്ച് പഠിക്കുവാനും പങ്കുവയ്ക്കുവാനും
സമ്മേളനം സഹായകമാകുമെന്ന്, കര്‍ദ്ദിള്‍ ടര്‍ക്സണ്‍ അഭിപ്രായപ്പെട്ടു.
സഭ തുറന്നിട്ടിരിക്കുന്ന സംവാദത്തിന്‍റെ പാതയിലെ നാഴികക്കല്ലാണീ സമ്മേളനമെന്നും, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രണ്ടു തവണ നേതൃത്വം നല്കിയ അസ്സീസിയിലെ ചരിത്ര സംഭവത്തില്‍, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയും പങ്കെടുക്കുമെന്നും, നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ വക്താവ് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.