2011-07-13 19:00:03

ആഫ്രിക്കയുടെ
കൊടും ദാരിദ്ര്യമേഖല


13 ജൂലൈ 2011, ആഫ്രിക്ക
ആഫ്രിക്കയുടെ കൊമ്പ് - ദാരിദ്യത്തിന്‍റെ കൊടുംമേഖലയെന്ന്
ഐക്യരാഷ്ട്ര സംഘടയുടെ ശിശുക്ഷേമ നിധിയുടെ (Unicef-ന്‍റെ) ഡയറക്ടര്‍ ഏലാദ് ആസി ചൂണ്ടിക്കാട്ടി. കിഴക്കെ ആഫ്രിക്കയിലെ എരിത്രിയ, ഡിജിബൂട്ട്, എത്തിയോപ്യാ, സൊമാലിയ എന്നിവയാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വരള്‍ച്ചയും ഭക്ഷൃക്ഷാമവും മൂലം അടിയന്തിര സഹായം തേടുന്ന ആഫ്രിക്കിയുടെ കൊമ്പു-രാജ്യങ്ങളെന്ന് ഐക്യ രാഷ്ട്ര സംഘടയുടെ പ്രതിനിധി വെളിപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടക്കം 4 ലക്ഷത്തിലധികംപേരെ സംരക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥീ കേന്ദ്രമാണ്, ഐക്യരാഷ്ട്ര സംഘടന സംവിധാനംചെയ്തിട്ടുള്ള കേനിയായിലെ ഡബാബ് പ്രദേശമെന്ന് ഏലാദ് ആസി ചൂണ്ടിക്കാട്ടി.
ഒരു കോടിയോളം ജനങ്ങള്‍ അടിസ്ഥാന മാനുഷീകാവശ്യങ്ങള്‍ക്കായി വിഷമിക്കുന്നതില്‍, 20 ലക്ഷത്തോളം കുട്ടികളാണെന്നും,
അവരില്‍ 5 ലക്ഷത്തോളം കുട്ടികളും രൂക്ഷമായ ഭക്ഷൃക്ഷാമത്തിന്‍റെ ഇരകളാണെന്നും യൂണിസെഫിന്‍റെ ഡയറക്ടര്‍ വ്യക്തമാക്കി.
കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും മാത്രം അടിയന്തിരാവശ്യങ്ങള്‍ പരിഹരിക്കാന്‍ സാമ്പത്തിക സഹായം ലോക രാഷ്ട്രങ്ങളോട്
ഐക്യരാഷ്ട്ര സംഘട ഇതിനകം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും
യൂഎന്‍ പ്രതിനിധി വെളിപ്പെടുത്തി.








All the contents on this site are copyrighted ©.