2011-07-11 18:17:47

നിര്‍ബന്ധിത
മതപരിവര്‍ത്തനം
തിരുത്താമെന്ന്


11 ജൂലൈ 2011, ഈജിപ്ത്
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ പശ്ചാത്തലത്തില്‍
മതാന്തസ്സ് തിരുത്തിയെഴുതാമെന്ന് ഈജിപ്തിലെ സുപ്രീം കോടതി വധിപ്രസ്താവിച്ചു. ഈജിപ്തിന്‍റെ പ്രത്യേക സാമൂഹ്യ രാഷ്ടീയ പശ്ചാത്തലത്തില്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ നിരവധി ക്രൈസ്തവരുടെ കേസുകള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതി ജൂലൈ 9-ാം തിയതി ശനിയാഴ്ച ഇപ്രകാരം വിധി പ്രസ്താവിച്ചത്.
കോടതിയുടെ വിധി പ്രകാരം പ്രത്യേക സാമൂഹ്യ സാഹചര്യങ്ങളാലും പ്രായോഗിക കാരണങ്ങളാലും ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായവര്‍ അവരുടെ സമൂഹത്തില്‍നിന്നുമുള്ള ജനന സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കുകയാണെങ്കില്‍ സ്വന്തം മതത്തിലേയ്ക്ക് തിരിച്ചുപോകാനാവുമെന്ന്, സഭാ വക്താവ് ഫാദര്‍ ക്രീച്ച് റഫീക്ക് കോടതിവിധിയെക്കുറിച്ച് ഇറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്യം അവഗണിച്ച് ഒരു മതത്തോട് ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന വിവേചനപരമായ നിലപാടാണ് മനുഷ്യാന്തസ്സിനും മതസ്വാതന്ത്യത്തിനും വരുദ്ധമായി താല്ക്കാലിക മത പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്ക് പൗരന്മാരെ പ്രേരിപ്പിക്കുന്നതെന്നും സഭാ വക്താവ്, ഫദാര്‍ റഫീക്ക് ആരോപിച്ചു .









All the contents on this site are copyrighted ©.