2011-07-06 20:15:39

മതേരതര രാഷ്ട്രത്തിന്
ദേശീയ മതം


06 ജൂലൈ 2011, ബാംഗ്ലാദേശ്
ബാംഗ്ളാദേശില്‍ ഇസ്ലാം ദേശീയ മതമായി പ്രഖ്യാപിച്ചത്
ഇതര മതങ്ങളോടുള്ള അവഗണനയാണെന്ന്, ബിഷപ്പ് ബിജോയ് ഡിക്രൂസ്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയംഗം പ്രസ്താവിച്ചു.
ബാഗ്ലാദേശ് സര്‍ക്കാര്‍ ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച
15-ാമത് ദേശീയ ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കിക്കൊണ്ട്,
ഇസ്ലാം ദേശീയ മതമാക്കിയ നയത്തോട് പ്രതികരിക്കുകയായിരുന്നു
മതാംന്തര സംവാദങ്ങള്‍ക്കായുള്ള ദേശിയ മെത്രാന്‍ സമിതിയുടെ സെക്രട്ടറി, ബിഷപ്പ് ബിജോയ്. ഭാരതത്തിലേതുപോലെ തന്നെ മതേതരത്വം ഉറപ്പുവരുത്തുന്ന ബാംഗ്ലീദേശിന്‍റെ ഭരണഘടയില്‍ ജനസമ്മതമില്ലാതെ ഭേദഗതി വരുത്തിക്കൊണ്ടാണ് ഭരണകക്ഷി ഇസ്ലാം ദേശീയ മതമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഖുലാനാ രൂപതാദ്ധ്യക്ഷന്‍‍‍ കൂടിയായ ബിഷപ്പ് ബിജോയ് ജൂലൈ 5-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ പ്രതിഷേധിച്ചു. മതേതരത്വം ഭരണഘടനയായിട്ടുള്ള രാഷ്ട്രത്തില്‍ ദേശീയ മതത്തിന് പ്രസക്തിയില്ലെന്നും അത് ഇതര മതങ്ങളോടു കാണിക്കുന്ന നിന്ദനവും അവഗണനയുമാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു.
ബാംഗ്ലാദേശിലുള്ള ചെറുതും വലുതുമായ 45 ന്യൂനപക്ഷ സമുദായങ്ങളുടെ ജനകീയ വികാരങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ദേശിയ സര്‍ക്കാരിന്‍റെ നീക്കം ജനദ്രോഹപരവും രാഷ്ട്രത്തെ മതത്തിന്‍റെ പേരില്‍ ചിഹ്നഭിന്നമാക്കാനുള്ള പുറപ്പാടാണെന്നും ബിഷപ്പ് ബിജോയ്
ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പേരിലുള്ള പ്രതിഷേധത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.