2011-07-06 20:27:25

പാപ്പായുടെ പത്രത്തിന്
മലയാളപ്പതിപ്പ്


06 ജൂണ്‍ 2011, വത്തിക്കാന്‍
പാപ്പായുടെ പത്രത്തിന് മാലയാളം തനിമയെന്ന്, ജൊവാന്നി വിയാന്‍, ഒസര്‍വത്തോരെ റൊമാനോയുടെ മുഖ്യപത്രാധിപര്‍ വത്തിക്കാനില്‍ പ്രസ്താവിച്ചു. ജൂലൈ 5-ാം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍റെ ദിനപത്രമായ ഒസര്‍വത്തോരെ റൊമാനോയുടെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പത്രമോഫീസിലേയ്ക്കു നടത്തിയ സന്ദര്‍ശനത്തിന് നന്ദിപറയവേയാണ് ജൊവാന്നി വിയാന്‍ ഇപ്രകാരം പ്രസ്താവിച്ചത്. പാശ്ചാത്യ റോമന്‍ ലിപികളില്‍ മാത്രം പ്രസിദ്ധീകരണമുള്ള ഒസര്‍വത്തോരെ റൊമാനോ പത്രത്തിന്‍റെ പ്രഥമ ഏഷ്യാന്‍ ഭാഷാ പ്രസിദ്ധീകരണമാണ് മലയാളത്തിലുള്ള ആഴ്ചപ്പതിപ്പെന്ന് വിയാന്നി പ്രസ്താവിച്ചു. ദിനപത്രം ഇറ്റാലിയന്‍ ഭാഷയില്‍ മാത്രം ഇറങ്ങുമ്പോള്‍,
അതിന്‍റെ ആഴ്ചപ്പതിപ്പ് മലയാളം ഉള്‍പ്പടെ ഏഴുഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. (ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നിവായാണ് അവ).
ഇംഗ്ലിഷ് ആഴ്ചപ്പതിപ്പ് ലോകത്തിലെ 129 രാജ്യങ്ങളിലായി വിറ്റഴിക്കപ്പെടുകയും, സഭാവാര്‍ത്തകളും മാര്‍പാപ്പയുടെ ആനുകാലിക പ്രബോധനങ്ങളും ജനമദ്ധ്യത്തില്‍ എത്തിക്കുകയും ചെയ്യുന്നവെന്നും
തന്‍റെ കൃതജ്ഞതാ പ്രകാശനത്തില്‍ വിയാന്നി പ്രസ്താവിച്ചു.
കേരളത്തില്‍ തിരുവനന്തപുരത്ത് സി.എം.ഐ. കര്‍മ്മലീത്താ വൈദികര്‍ നടത്തുന്ന കാര്‍മ്മല്‍ ഇന്‍റെര്‍നാഷണല്‍ പ്രസിദ്ധീകരണ ശാലയാണ് (Carmel International Publishing House) വത്തിക്കാന്‍റെ ദിനപത്രത്തിന്‍റെ ആഴ്ചപ്പതിപ്പ് കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.









All the contents on this site are copyrighted ©.