2011-06-30 17:48:39

സുവിശേഷ പ്രചരണത്തിന്
പ്രവര്‍ത്തന ചട്ടങ്ങള്‍


30 ജൂണ്‍ 2011, ജെനീവാ
സുവിശേഷ പ്രചരണത്തിനായുള്ള പുതിയ പ്രവര്‍ത്തന ചട്ടങ്ങള്‍ മതാന്തര സംവാദത്തിന്‍റെ മേഖലയിലെ വിപ്ലവകരമായ കാല്‍വയ്പ്പെന്ന്,
ഒലാവ് ഫിക്സെ, ആഗോള ക്രൈസ്തവ സഭാ കൂട്ടായ്മയുടെ (world council of Churches) ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു. ജൂണ്‍ 28-ാം തിയതി ബുധനാഴ്ച ജനീവയില്‍ സമ്മേളിച്ച ക്രൈസ്തവ സഭകളുടെ സമ്മേളനത്തിലാണ് ഒലാവ് ഫിക്സേ ഇപ്രകാരം പ്രസ്താവിച്ച്. ആഗോളതലത്തില്‍ ക്രൈസ്തവരും ഇതര മതവിശ്വാസികളുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഘട്ടനങ്ങളുടെ വെളിച്ചത്തിലാണ് ക്ലിപ്തമായ പ്രവര്‍ത്തന ചട്ടങ്ങള്‍ സുവിശേഷാദാര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ടതെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റന്‍ പ്രസ്താവിച്ചു. ആഗോള ക്രൈസ്തവ സഭകളുടെ കൂട്ടായ്മ നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തന ചട്ടങ്ങള്‍ ഇതര മതവിശ്വാസികളെ ആദരിച്ചുകൊണ്ടുള്ള പ്രായോഗികമായ പ്രവര്‍ത്തന ശൈലിയാണെന്നും സമ്മേളനം വ്യക്തമാക്കി.
ക്രൈസ്തവ സഭകളുടെ സത്തയിലുള്ള സുവിശേഷ ദൗത്യം കണക്കിലെടുത്തുകൊണ്ടും ഇതര മതങ്ങളോട് ആദരവിന്‍റെയും സംവാദത്തിന്‍റെയും ശൈലിയില്‍ അതാതു രാജ്യങ്ങളില്‍ ഒരുമിച്ചു ജീവിക്കാന്‍ പുതിയ പ്രവര്‍ത്തന ചട്ടങ്ങള്‍ സഹായിക്കുമെന്നും സമ്മേളനം പ്രത്യാശപ്രകടിപ്പിച്ചു.








All the contents on this site are copyrighted ©.