2011-06-30 17:20:13

ദൈവശാസ്ത്രം - ദൈവത്തെ അറിയാനുള്ള
സ്നേഹത്തിന്‍റെയും യുക്തിയുടെയും പരിശ്രമം - മാര്‍പാപ്പ


30 ജൂണ്‍ 2011, വത്തിക്കാന്‍
ശരിയായ വിശ്വാസം മാനുഷിക യുക്തിയെ ദൈവത്തിങ്കലേയ്ക്ക് നയിക്കുമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ വത്തിക്കാലെ അവര്‍ഡുദാനച്ചടങ്ങല്‍ പ്രഖ്യാപിച്ചു.
ജൂണ്‍ 30-ാം തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ റാത്സിങ്കര്‍ ഫൗണ്ടേഷന്‍റെ പുരസ്കാര ദാനച്ചടങ്ങില്‍ നടത്തിയ പ്രഭാഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. കത്തോലിക്ക ദൈവശാസ്ത്ര വിജ്ഞാനീയത്തിന്‍റെ മേഖലയിലുള്ള സമഗ്രസംഭാവനകള്‍ക്കുള്ള പ്രഥമ റാത്സിങ്കര്‍ പുരസ്കാരങ്ങള്‍
മൂന്നു സമകാലീന പണ്ഡിതന്മാര്‍ക്ക് വിതരണംചെയ്ത വേദിയില്‍, എന്താണ് ദൈവശാസ്ത്രം, എന്ന് വരിക്കുകയായിരുന്നു മാര്‍പാപ്പ.
വിശ്വാസത്തെക്കുറിച്ചുള്ള ശാസ്ത്രമാണ് ദൈവശാസ്ത്രം എന്ന് പ്രസ്താവിച്ച മാര്‍പാപ്പ, മാനുഷിക ശാസ്ത്രപഠനവും ദൈവശാസ്ത്രവും തമ്മിലുള്ള അന്തരവും, അതില്‍ പ്രകടമാകുന്ന വൈരുദ്ധ്യവും എന്താണെന്നും വിവരിച്ചു.
മാനുഷിക ശാസ്ത്രം യുക്തിയിലുള്ള പരീക്ഷങ്ങളെ അധാരമാക്കി
എല്ലാം തെളിയിക്കുമ്പോള്‍, മാനുഷിക യുക്തിയുടെ പരീക്ഷണത്തിനുള്ള പദാര്‍ത്ഥമല്ല ദൈവമെന്നും, വ്യക്തിഗത ബന്ധത്തില്‍ മാത്രം വെളിപ്പെടുത്തപ്പെടുന്ന എല്ലാന്‍റിയും കേന്ദ്രമാണ് ദൈവമെന്നും പാപ്പ വിവരിച്ചു. യഥാര്‍ത്ഥമായ വ്യക്തി ബന്ധത്തില്‍ സത്യസന്ധമായി ദൈവത്തെക്കുറിച്ച് അറിയുവാനുള്ള യുക്തിയുടെയും സ്നേഹത്തിന്‍റെയും പരിശ്രമാണ് ദൈവശാസ്ത്രത്തിന്‍റെ തലമെന്ന് പാപ്പ സമര്‍ത്ഥിച്ചു.
സത്യമായ സ്നേഹം ഒരിക്കലും നമ്മെ അന്ധരാക്കുകയില്ല,
എന്നാല്‍ മറ്റൊരുവിധത്തില്‍ അത് യുക്തിക്കതീതമായ അന്ധതയാണെന്നും മാര്‍പാപ്പ വ്യക്തമാക്കി. സമകാലീന ദൈവശാസ്ത്ര വിജ്ഞാനീയത്തിന്‍റെ മേഖലയില്‍ പ്രഫസര്‍ ഗൊണ്‍സാലെസ് കര്‍ദ്ദേല്‍, ഫാദര്‍ സിമൊനേത്തി, ആബട്ട് ഹെയിം എന്നിവരുടെ സംഭാവനകളെ പ്രകീര്‍ത്തിച്ച മാര്‍പാപ്പ, പുരസ്കാരത്തുകയും ഫലകവും നല്കി അവരെ ആദരിച്ചു.








All the contents on this site are copyrighted ©.