2011-06-29 18:24:05

മാര്‍പാപ്പയ്ക്ക്
പ്രസിഡന്‍റിന്‍റെ ആശംസകള്‍


29 ജൂണ്‍ 2011, ഇറ്റലി
ആഴമായ ആത്മീയതയുടെയും ധാര്‍മ്മികതയുടെയും തിളങ്ങുന്ന സാക്ഷൃമാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയെന്ന് ജോര്‍ജ്ജിയോ നെപ്പോളിത്താനോ, ഇറ്റലിയുടെ പ്രസിഡന്‍റ് തന്‍റെ ആശംസാ സന്ദേശത്തില്‍ പ്രസ്താവിച്ചു.
ജൂണ്‍ 29-ാം തിയതി ബുധനാഴ്ച മാര്‍പാപ്പയുടെ പൗരോഹിത്യത്തിന്‍റെ
60-ാം വാര്‍ഷികദിനത്തില്‍ ആശംസകളര്‍പ്പിച്ചുകൊണ്ട് ഇറ്റലിയിലെ ജനങ്ങളുടെ പേരിലയച്ച സന്ദേശത്തിലാണ് പ്രസിഡന്‍റ് നെപ്പോളിത്താനോ ഇപ്രകാരം പ്രസ്താവിച്ചത്. ഇറ്റാലിയന്‍ ജനതയോട് മാര്‍പാപ്പ എന്നും പ്രകടമാക്കുന്ന പ്രത്യേക വാത്സല്യത്തിനും പരിഗണനയ്ക്കും നന്ദിപറഞ്ഞ പ്രസിഡന്‍റ്, പരിശുദ്ധ സിംഹാസനത്തോട് ജനങ്ങള്‍ക്കും തനിക്ക് വ്യക്തപരവുമായുമുള്ള പ്രത്യേക ആദരവിന്‍റെയും സ്നേഹത്തിന്‍റെയും അടയാളമാണീ ആശംസകളെന്നും സന്ദേശത്തിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.