2011-06-29 18:50:28

ന്യൂനപക്ഷ മന്ത്രാലയം
ഇല്ലാതാക്കുന്നു


29 ജൂണ്‍ 2011, പാക്കിസ്ഥാന്‍
ന്യൂനപക്ഷ മന്ത്രാലയം ഇല്ലാതാക്കുവാനുള്ള പാക്കിസ്ഥാനി സര്‍ക്കാരിന്‍റെ നീക്കം ക്രൈസ്തവരെ ഉന്മൂലനം ചെയ്യുവാനുള്ള സംഘടിത ശ്രമമെന്ന്,
അക്രം ഗില്‍, ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ സഹ-മന്ത്രി പ്രസ്താവിച്ചു.
ലാഹോറില്‍ ജൂലൈ ഒന്നിനു സമ്മേളിക്കുവാന്‍ പോകുന്ന 2011-12 ദേശിയ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് പത്രികയില്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ പേരുതന്നെ പൂര്‍ണ്ണമായും നീക്കംചെയ്തതില്‍ നിന്നുമാണ്,
സര്‍ക്കാരിന്‍റെ ന്യൂപക്ഷ-വിരുദ്ധ നയം വെളിപ്പെട്ടതെന്ന് ജൂണ്‍ 28-ന് ഫീദെസ് വാര്‍ത്താ ഏജെന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ഇപ്പോഴത്തെ ന്യൂനപക്ഷ ഉപമന്തി, അക്രം ഗില്‍ വിശദീകരിച്ചു. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പൈതൃകം വലിച്ചെറിയുന്ന ദേശിയ സര്‍ക്കാരിന്‍റെ നയത്തെ, കൊലചെയ്യപ്പെട്ട പാക്കിസ്ഥാന്‍റെ മുന്‍-ന്യൂനപക്ഷ മന്ത്രി ഷബാസ് ഭട്ടിയുടെ രണ്ടാം കൊലപാതകമെന്നും, മന്ത്രി അക്രം വിശേഷിപ്പിച്ചു.
പാക്കിസ്ഥാനില്‍ ജീവിക്കുന്ന ക്രൈസ്തവരുടെ അവകാശങ്ങള്‍ ഇതോടെ കാറ്റില്‍ പറത്തുകയും നാടിന്‍റെ രാഷ്ട്രീയ വേദിയില്‍നിന്നും ക്രൈസ്തവരെ ഉന്മൂലനംചെയ്യുന്നതിനും തുല്യമാണിതെന്ന് അക്രം ആരോപിച്ചു.
ജൂണ്‍ 30-ം തിയതി ന്യൂനപക്ഷ ക്രൈസ്തവര്‍ ഒന്നുചേര്‍ന്ന് പാര്‍ലിമെന്‍റ് ഉപരോധ മാര്‍ച്ച് സംഘടിപ്പിക്കുകുയും പ്രധാനമന്ത്രി റസ്സാ ഗിലാനിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്യുമെന്നും ന്യൂനപക്ഷ ഉപമന്ത്രി
വാര്‍ത്താ ഏജെന്‍സികളെ അറിയിച്ചു.








All the contents on this site are copyrighted ©.