2011-06-28 15:25:07

പൗരോഹിത്യത്തിന്‍റെ അറുപതാം വര്‍ഷം - മാര്‍പാപ്പയ്ക്ക് കാനഡയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ ആശംസകള്‍


28, ജൂണ്‍ 2011
പൗരോഹിത്യത്തിന്‍റെ അറുപതു വര്‍ഷം പിന്നിടുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് കാനഡയിലെ കത്തോലിക്കാ മെത്രാന്‍മാര്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം ആശംസകള്‍ നേര്‍ന്നു, ഈ സവിശേഷാവസരത്തില്‍ പാപ്പായ്ക്ക് തങ്ങളുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉറപ്പുനല്‍കിയ കാനഡായിലെ കത്തോലിക്കാ സഭാധ്യക്ഷന്‍മാര്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ, ദൈവശാസ്ത്രജ്ഞന്‍, വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള സംഘത്തിന്‍റെ മുന്നദ്ധ്യക്ഷന്‍, ഇപ്പോള്‍ സാര്‍വ്വത്രീക സഭയുടെ ഇടയന്‍ എന്നീ നിലകളിലുളള രചനകള്‍ ഉള്‍ക്കാഴ്ചയും പ്രചോദനവും ബൗദ്ധീകോത്തേജനവും പ്രദാനം ചെയ്യുന്നവയാണെന്നും ആശംസാ സന്ദേശത്തില്‍ കൃതജ്ഞതാപൂര്‍വ്വം സന്ദേശത്തില്‍ അനുസ്മരിച്ചു.









All the contents on this site are copyrighted ©.