2011-06-24 16:23:21

മൊന്തേനേഗ്രോയുടെ പ്രധാനമന്ത്രിയെ മാര്‍പാപ്പയെ സ്വീകരിച്ചു.


24 ജൂണ്‍ 2011, വത്തിക്കാന്‍

വെള്ളിയാഴ്ച രാവിലെയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മൊന്തേനേഗ്രോയുടെ പ്രധാനമന്ത്രി ഇഗോര്‍ ലുക്ക്സിക്കിനെയും സംഘത്തെയും ഒരു സ്വകാര്യകൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെ അപ്പസ്തോലിക അരമനിയില്‍ സ്വീകരിച്ചത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബര്‍ത്തോണെ വിദേശകാര്യാലയ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡൊമനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും പ്രധാനമന്ത്രി ഇഗോര്‍ ലുക്ക്സിക്ക് കൂടിക്കാഴ്ച നടത്തി,








All the contents on this site are copyrighted ©.