2011-06-24 16:22:16

ഉത്തരാഫ്രിക്കയിലേയും മധ്യപൂര്‍വ്വദേശത്തെയും മാറ്റങ്ങള്‍ ലോകത്തിനു മുഴുവന്‍ ആശങ്കാജനകമെന്ന് മാര്‍പാപ്പ


24 ജൂണ്‍ 2011, വത്തിക്കാന്‍

പൗരസ്ത്യസഭകള്‍ക്കു സഹായം നല്‍കുന്ന സംഘടനകളുടെ യോഗത്തിന്‍റെ (R.O.A.C.O) എണ്‍പത്തിനാലാം പൊതുസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രത്യേകമായി അനുവദിച്ച കൂടിക്കാഴ്ച്ചയിലാണ് ഉത്തരാഫ്രിക്കയിലെയും മധ്യപൂര്‍വ്വദേശത്തെയും സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന ഉത്കണ്ഠയെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചത്, സഹനങ്ങളനുഭവിക്കുന്നവര്‍ക്ക് തന്‍റെ ആത്മീയ സാമീപ്യം നേര്‍ന്ന മാര്‍പാപ്പ അവര്‍ക്ക് അടിയന്തരസഹായം ലഭിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുകയാണെന്നും പറഞ്ഞു. അതിനേക്കാളുപരിയായി മധ്യസ്ഥതയക്ക് സാധ്യമായ എല്ലാ വഴികളും കണ്ടെത്തിക്കൊണ്ട് അക്രമങ്ങള്‍ക്ക് അറുതിവരുത്താനും വ്യക്തികളുടേയും സമൂഹങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സമാധാനവും സാമൂഹ്യഐക്യവും പുനഃസ്ഥാപിക്കപ്പെടാനുമാണ് താന്‍ പ്രാര്‍ത്ഥിക്കുന്നതെന്നും മാര്‍പാപ്പ വെളിപ്പെടുത്തി. പരിശുദ്ധസിംഹാസനവുമായുള്ള ഐക്യത്തില്‍ ദൃഡപ്പെട്ടുകൊണ്ട് നവസുവിശേഷവല്‍ക്കരണത്തിനു തനതായ സംഭാവനകള്‍ നല്‍കാന്‍ പൗരസ്ത്യസഭകള്‍ക്ക് സാധിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു.







All the contents on this site are copyrighted ©.