2011-06-23 18:26:45

വത്തിക്കാന്‍റെ തുണ
യഹൂദര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന്


23 ജൂണ്‍ 2011, റോം
യഹൂദ സമൂഹത്തെ വത്തിക്കാനെന്നും തുണച്ചിട്ടുണ്ടെന്ന്, മര്‍ദോക്കായ് ലേവി,
വത്തിക്കാനിലേയ്ക്കുള്ള ഇസ്രായേലിന്‍റെ അംബാസിഡര്‍ റോമില്‍ ഒരു സമ്മേളനത്തില്‍ പ്രസ്താവിച്ചു. സേവനത്തിനുള്ള ഇസ്രായേലിന്‍റെ യാദ് യഷീം (The Righteous among the Nations - Yad Vasheem) ദേശീയ പുരസ്കാരം ജൂണ്‍ 23-ാം തിയതി വ്യാഴാഴ്ച റോമിലെ ഓറിയോണ്‍ സന്യാസസമൂഹത്തിലെ ഫാദര്‍ ഗയ്ത്താനോ പിച്ചീനീനിയുടെ അനുസ്മരണാര്‍ത്ഥം സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു, വത്തിക്കാനിലേയ്ക്കുള്ള ഇസ്രായേലിന്‍റെ ഇപ്പോഴത്തെ നയതന്ത്രപ്രതിനിധി. രണ്ടാം ലോക മഹായുദ്ധ കാലത്ത് നാസികളുടെ ആക്രമണത്തില്‍നിന്നും യഹൂദരെ ഒറ്റയായും കൂട്ടമായും സന്യാസ സമൂഹങ്ങള്‍ സംരക്ഷിച്ചിട്ടുള്ളത് അനിഷേധ്യമായ ചരിത്രസത്യമാണെന്ന് അംബാസിഡര്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
മാര്‍പാപ്പയുടെയും വത്തിക്കാന്‍റെയും അനുമതിയും പിന്‍തുണയുമില്ലാതെ ഓറിയോണെ- പോലുള്ള സന്യാസ സഭകളും ദേവാലയങ്ങളും യഹൂദരുടെ സംരക്ഷണയ്ക്ക് എത്തുകയില്ലായിരുന്നുവെന്ന് ഇസ്രായേലിന്‍റെ അംബാസിഡര്‍ ഏറ്റുപറഞ്ഞു. ദൈവിക പരിപാലനയുടെ ചെറുസമൂഹം, എന്ന പേരിലറിയപ്പെടുന്ന റോമിലുള്ള ഓറിയോനേ സന്യാസ സമൂഹത്തിലെ അംഗമായിരുന്ന ഫാദര്‍ ഗയ്ത്താനോ പിച്ചിനീനിയുടെ സഹായത്താല്‍ നാസി കരങ്ങളില്‍നിന്നും രക്ഷപെട്ട രണ്ടു യഹൂദ സഹോദരങ്ങള്‍ അവരുടെ ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ വേദിയില്‍ പങ്കുവച്ചു.
ഫാദര്‍ ഗയ്ത്താനോ പിച്ചീനീനിക്ക് ഇസ്രായേല്‍ നല്കുന്ന ഈ മരണാനന്തര ബഹുമതി, ഉപവിപ്രവര്‍ത്തനങ്ങളുടെയും സമൂഹ്യപ്രതിബദ്ധതയുടെയും മേഖലയില്‍ ഓറിയോണെ സന്യാസ സമൂഹത്തിനുള്ള നൂതന വെല്ലുവിളിയായി സ്വീകരിക്കുകയാണെന്ന്, പുരസ്കാരം സ്വീകരിച്ചുകൊണ്ട് സുപ്പീരിയര്‍ ജനറല്‍ ഫാദര്‍ പ്ലേവിയോ പെലോസ്സോ തന്‍റെ മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.