2011-06-21 16:25:07

യൂറോപ്പിലെ മതനേതാക്കളുടെ യോഗത്തിന്‍റെ വാര്‍ഷിക സമ്മേളനം റഷ്യയില്‍


21 ജൂണ്‍ 2011, മോസ്ക്കോ - റഷ്യ

യൂറോപ്പിലെ മതനേതാക്കളുടെ യോഗത്തിന്‍റെ വാര്‍ഷിക സമ്മേളനം റഷ്യയുടെ തലസ്ഥാനമായ മോസ്ക്കോയില്‍ ആരംഭിച്ചു. സമാധാനത്തിനുവേണ്ടിയുള്ള മതങ്ങളുടെ ആഗോള സമിതിയുടെ നാല് പ്രാദേശിക കൗണ്‍സിലുകളിലൊന്നായ യൂറോപ്പിലെ മതനേതാക്കളുടെ യോഗത്തിന് ആദ്യമായാണ് റഷ്യ സമ്മേളന വേദിയാകുന്നത്. മനുഷ്യാവകാശങ്ങളും യൂറോപ്പിന്‍റെ പാരമ്പര്യമൂല്യങ്ങളുമാണ് സമ്മേളനത്തിന്‍റെ ചര്‍ച്ചാവിഷയം. ഇരുപത്തിയൊന്നാം തിയതി ചൊവ്വാഴ്ച ആരംഭിച്ച ത്രിദിന സമ്മളനത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെയും റഷ്യയിലെ മതാന്തരസംവാദ സമിതിയുടെയും പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.








All the contents on this site are copyrighted ©.