2011-06-17 15:10:55

സാന്‍ മരീനോ-മോന്തെഫെല്‍ത്രോ രൂപത മാര്‍പാപ്പയ്ക്കു സ്വാഗതമേകാന്‍ ഒരുങ്ങുന്നു
 


17 ജൂണ്‍ 2011, സാന്‍ മരീനോ, ഇറ്റലി
ആനന്ദത്തോടെ മാര്‍പാപ്പയെ സ്വീകരിക്കാന്‍ സാന്‍ മരീനോ മരീനോ-മോന്തെഫെല്‍ത്രോ ഒരുങ്ങുന്നുവെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ലൂയിജീ നേഗ്രി അഭിപ്രായപ്പെടുന്നു. ജൂണ്‍ മാസം പത്തൊന്‍പതാം തിയതി ഞായറാഴ്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സാന്‍ മരീനോ മോന്തെഫെല്‍ത്രോ രൂപതയില്‍ ഇടയ സന്ദര്‍ശനം നടത്തുന്നതോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ് ലൂയീജി. വിശ്വാസ പാരമ്പര്യങ്ങളോട് ഇപ്പോഴും തുറവിയുള്ളവരാണ് രൂപതാംഗങ്ങള്‍ എന്ന് പരാമര്‍ശിച്ച ബിഷപ്പ് ലൂയീജി മതേതരവല്‍ക്കരണത്തിന്‍റെ അലകള്‍ അവിടെയും എത്തിത്തുടങ്ങിയിട്ടുണ്ടെന്നും പ്രസ്താവിച്ചു. സാമ്പത്തീക മാന്ദ്യത്തിന്‍റെ ഫലമായി വ്യവസായ ഉല്പാദനത്തില്‍ വന്നിരിക്കുന്ന കുറവും വര്‍ദ്ധിച്ചുവരുന്നതൊഴിലില്ലായ്മയും ആ പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന സാമ്പത്തീക സാമൂഹ്യ പ്രതിസന്ധികളുടെ ഭാഗമാണെന്ന് അംഗീകരിച്ച ബിഷപ്പ്, മാര്‍പാപ്പയുടെ പ്രഭാഷണങ്ങള്‍ മാന്ദ്യത്തിന്‍റെ സാമ്പത്തീക-സാമൂഹ്യ സ്വഭാവത്തോടൊപ്പം അതിന് നരവംശശാസ്ത്രപരമായ മാന്ദ്യവുമായുള്ള ബന്ധത്തെക്കുറിച്ചും മനസിലാക്കാന്‍ ഒരോ വ്യക്തിയേയും സഹായിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അഭിപ്രായപ്പെട്ടു, കര്‍ത്താവേ ഞങ്ങളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ എന്നതാണ് ഈ ഇടയ സന്ദര്‍ശനത്തിന്‍റെ ആപ്ത വാക്യം.







All the contents on this site are copyrighted ©.