2011-06-16 18:07:28

ലാഭത്തിനുമപ്പുറം
സാമൂഹ്യനന്മയെന്ന്


16 ജൂണ്‍ 2011, വത്തക്കാന്‍
തൊഴില്‍ സംരംഭങ്ങള്‍ ലാഭം മാത്രമല്ല സമൂഹത്തിന്‍റെ പൊതുനന്മകൂടി ലക്ഷൃം വയ്ക്കുന്നതായിരിക്കണമെന്ന്, കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി നിരീക്ഷിച്ചു.
പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍
ആഗോള തൊഴില്‍ മേഖലയില്‍ പുലര്‍ത്തേണ്ട ധാര്‍മ്മികതയെക്കുറിച്ചു പഠിക്കുവാന്‍ ജൂണ്‍ 16-ാം തിയതി വ്യാഴാഴ്ച രാവിലെ
വത്തിക്കാനില്‍ ആരംഭിച്ച സമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു കര്‍ദ്ദിനാള്‍ ബര്‍ത്തോണെ. സമൂഹ്യ പ്രതിബദ്ധതയുള്ള കമ്പോളങ്ങള്‍ വ്യവസായിയുടെ വ്യക്തിഗത ലാഭത്തിനുമപ്പുറം സമൂഹ്യ പുരോഗതിക്ക് വഴിയൊരുക്കുവാന്‍ കടപ്പെട്ടിരിക്കുന്നവെന്ന് കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു. തൊഴില്‍ സാദ്ധ്യതകളുടെയും സമൂഹ്യ പുരോഗതിയുടെയും പുതിയ അതിര്‍ത്തികള്‍ വെട്ടിത്തുറക്കുന്നത് വ്യവസായ ഉല്പന്നങ്ങളും, വ്യവസായ മേഖലയിലെ പരിഷ്ക്കാരങ്ങളുമാണെന്ന് കര്‍ദ്ദിനാല്‍ ബര്‍ത്തോണെ വ്യക്തമാക്കി. സത്യത്തില്‍ സനേഹം, എന്ന ബനഡിക്ട് 16-മന്‍ മാര്‍പാപ്പയുടെ നവവീക്ഷണത്തില്‍ ലോകത്തിലെ സാമ്പത്തിക സംവിധാനങ്ങളും വ്യവസായ മേഖലയും ലാഭം ലക്ഷൃംവയ്ക്കുമ്പോഴും, പരമമായ ലക്ഷൃം ലാഭം മാത്രംമാവാതെ, സമൂഹ്യനന്മയുടെ സ്രോതസ്സാവണമെന്നും കര്‍ദ്ദിനാള്‍ ബര്‍ത്തോണെ പ്രസ്താവിച്ചു.







All the contents on this site are copyrighted ©.