2011-06-15 18:56:58

വത്തിക്കാന്‍-ഇസ്രായേല്‍
ഉഭയകക്ഷി സമ്മേളനം


16 ജൂണ്‍ 2011, വത്തിക്കാന്‍
വത്തിക്കാന്‍-ഇസ്രായേല്‍ ബന്ധങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഉഭയകക്ഷി സമ്മേളനം സമാപിച്ചു.
ജൂണ്‍ 14-ാം തിയതി ചൊവ്വാഴ്ചയാണ് വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ ഇരുരാഷ്ട്രങ്ങളുടെയും പ്രതിനിധികള്‍ സമ്മേളിച്ച് സാമ്പത്തിക-നികുതി കാര്യങ്ങളെക്കുറിച്ചുള്ള വ്യവസ്ഥകള്‍ ചര്‍ച്ചചെയ്തതെന്ന് ഒരു സംയുക്ത വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
ഇരുകക്ഷികള്‍ക്കും അനുയോജ്യവും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമായ മേഖലകളില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചുവെന്നും, സൗഹൃദത്തിന്‍റെയും സംവാദത്തിന്‍റെയും അന്തരീക്ഷത്തില്‍ ഭാവി നന്മയ്ക്കുതകുന്ന ക്രിയാത്മകമായ പുരോഗതി ചര്‍ച്ചയില്‍ ഉണ്ടായിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി. ഇസ്രായേലിനെ പ്രതിനിധീകരിച്ച് വിദേശകാര്യങ്ങള്‍ക്കായുള്ള മന്ത്രാലയത്തിന്‍റെ ഉപമന്ത്രി, ഡാനി എയിലോണ്‍ ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു. വിദേശകാര്യങ്ങള്‍ക്കായുള്ള ഉപകാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ഏത്തെറോ ബലേസ്ട്രോയാണ് ചര്‍ച്ചകളില്‍ വത്തിക്കാനെ പ്രതിനിധീകരിച്ചത്. 2011 ഡിസംബര്‍ 1-ാം തിയതി ഇസ്രായേലില്‍ നിടക്കുന്ന സമ്മേളനത്തില്‍ ഇനിയും വത്തിക്കാന്‍-ഇസ്രായേല്‍ ബന്ധങ്ങളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.







All the contents on this site are copyrighted ©.