2011-06-15 19:43:34

മാര്‍ അറക്കല്‍
ദേശീയ പുരസ്കാര സമിതിയില്‍


15 ജൂണ്‍ 2011, ഡെല്‍ഹി
ബിഷപ്പ് മാത്യു അറക്കല്‍ ദേശിയ പരിസ്ഥിതി പുരസ്കാര നിര്‍ണ്ണായക സമിതി അംഗമായി ഭാരത സര്‍ക്കാര്‍ നിയോഗിച്ചു. കേരളത്തിലെ കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യു അറക്കലിനെയാണ് ഇന്ത്യടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ദേശിയ സമിതി അംമായി നിയോഗിച്ചത്. 1984-ല്‍ കൊല്ലപ്പെട്ട മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അനുസ്മരണാര്‍ത്ഥം സ്ഥാപിച്ചുള്ള പുരസ്കാരം പരിസ്ഥിതി സംരക്ഷണത്തിലും പരിസ്ഥിതി സൗഹൃദ ജീവിതക്രമീകരണങ്ങളില്‍ വ്യാപൃതരായിരിക്കുന്ന മൂന്നു വ്യക്തികള്‍ക്കും രണ്ടു സ്ഥാപനങ്ങള്‍ക്കുമാണ് അനുവര്‍ഷം നല്കപ്പെടുന്നത്. പരിസ്ഥിതി സംരക്ഷണ മേഖലയിലുള്ള ഭാരതസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് താന്‍ ഈ നിയമനത്തെ കാണുന്നതെന്ന് ബിഷപ്പ് അറയ്ക്കല്‍ ജൂണ്‍ 14-ാം തിയതി ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ബഹുഭൂരിപക്ഷം കൃഷിക്കാരുള്ള കാഞ്ഞിരപ്പിള്ളി രൂപതയ്ക്കും തന്‍റെ ജനങ്ങള്‍ക്കും സന്തോഷം നല്കുന്ന നിയമനംകൂടിയാണിതെന്നും ജാതിയുടേയും മതത്തിന്‍റെയും അതിര്‍ത്തികള്‍ക്കതീതമായി ദൈവം നല്കിയ ഈ ഭൂമി ഉപയോഗിക്കുനും സംരക്ഷിക്കുവാനും മനുഷ്യന്‍ ഒരുപോലെ കടപ്പെട്ടിരിക്കുന്നുവെന്ന്, കേരളത്തിലെ (ഗ്രീന്‍ ഫാമിങ്ങ്) പരിസ്ഥിതി-സൗഹൃ കാര്‍ഷിക പ്രസ്താനത്തിന്‍റെ ഉപഞ്ജാതാവുകൂടിയായ ബിഷപ്പ് മാത്യു അറക്കല്‍ പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.