2011-06-14 14:08:18

മാര്‍പാപ്പയുടെ അറുപതാം പൗരോഹിത്യവാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ കലാപ്രദര്‍ശനം


14 ജൂണ്‍ 2011, വത്തിക്കാന്‍

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അറുപതാം പൗരോഹിത്യവാര്‍ഷികത്തോടനുബന്ധിച്ച് കലാകാരന്‍മാര്‍ക്ക് പാപ്പായോടുള്ള ആദരവ് പ്രകടമാക്കുന്ന ഒരു കലാപ്രദര്‍ശനം വത്തിക്കാനില്‍ നടത്തുന്നുണ്ടെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു. സത്യത്തിന്‍റെ പ്രകാശവും ഉപവിയുടെ മനോഹാരിതയും എന്ന പ്രമേയത്തോടെ വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയുടെ പ്രവേശനകവാടത്തില്‍ ഒരുക്കുന്ന പ്രദര്‍ശനം ജൂലെ നാലാം തിയതി മാര്‍പാപ്പ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പതിനേഴാം തിയതി വെള്ളിയാഴ്ച വത്തിക്കാനിലെ ജോണ്‍പോള്‍ രണ്ടാമന്‍ ശാലയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിടുമെന്നും കാര്യാലയം അറിയിച്ചു.







All the contents on this site are copyrighted ©.