2011-06-10 16:16:52

നാടോടി സംഘങ്ങള്‍ക്കു വേണ്ടിയുള്ള അജപാലശുശ്രൂഷയ്ക്കു പുതിയ മാര്‍ഗ്ഗങ്ങള്‍ ആവശ്യം – ആര്‍ച്ച് ബിഷപ്പ് വെല്യോ.


10 ജൂണ്‍ 2011, വത്തിക്കാന്‍

നാടോടിസംഘങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ കൂടുതല്‍ ഫലദായകമായ വിധത്തില്‍ അജപാലന ശുശ്രൂഷ നടത്താന്‍ പുതിയ മാര്‍ഗ്ഗങ്ങളും രീതികളും കണ്ടെത്താന്‍ സഭ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് വെല്ലിയോ, കുടിയേറ്റക്കാരുടേയും യാത്രീകരുടേയും അജപാല ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍. പതിനൊന്നാം തിയതി ശനിയാഴ്ച യൂറോപ്പിലെ നാടോടികളുടെ പ്രതിനിധി സംഘത്തിന് മാര്‍പാപ്പ ഒരു പ്രത്യേക കൂടിക്കാഴ്ച അനുവദിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വത്തിക്കാന്‍ റേഡിയോ നടത്തിയ അഭിമുഖത്തിലാണ് ആര്‍ച്ച് ബിഷപ്പ് മരിയ അന്തോണിയോ വെല്ലിയോ ഈ അഭിപ്രായം പ്രകടിപ്പിച്ചത്, നാടോടികളുടെ സാമൂഹ്യസമന്വയത്തിനു വേണ്ടി സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും സഭാ പ്രസ്ഥാനങ്ങളും നടത്തുന്ന പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ച ആര്‍ച്ച് ബിഷപ്പ്, നാടോടി സംഘങ്ങളുടെ ഭാഗത്തുനിന്നുള്ള പങ്കാളിത്തവും വിശ്വാസവും പരിശ്രമവും ഇതിനാവശ്യമാണെന്നും പറഞ്ഞു. ഒരിക്കല്‍ മാര്‍പാപ്പ തനിക്കനുവദിച്ച സ്വകാര്യകൂടിക്കാഴ്ച്ചയിലെ സംഭാഷണത്തിലാണ് മാര്‍പാപ്പ നാടോടിസംഘങ്ങളോട് കൂടിക്കാഴ്ചനടത്തുക എന്ന ആശയം ജനിച്ചതെന്ന് അഭിമുഖത്തില്‍ വെളിപ്പെടുത്തിയ ആര്‍ച്ച് ബിഷപ്പ്, ന്യൂനപക്ഷമായ നാടോടിസംഘങ്ങളെക്കുറിച്ച് തനിക്കുള്ള ഉത്കണ്ഠ പ്രകടിപ്പിച്ച മാര്‍പാപ്പ അവരുമായി കൂടിക്കാഴ്ച നടത്താനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും കൂടിക്കാഴ്ചയുടെ ഒരുക്കങ്ങള്‍ കുടിയേറ്റക്കാര്‍ക്കും യാത്രീകര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിനെ ഏല്‍പിക്കുകയായിരുന്നെന്നും പറഞ്ഞു ,







All the contents on this site are copyrighted ©.