2011-06-10 16:14:01

കാനഡയില്‍ കല്‍ദായ എപ്പാര്‍ക്കി


10 ജൂണ്‍ 2011, വത്തിക്കാന്‍
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കാനഡയില്‍ കല്‍ദായ കത്തോലിക്കാ സഭാ എപ്പാര്‍ക്കി സ്ഥാപിച്ചു. പൗരസ്ത്യ കത്തോലിക്കാ കാനോന്‍ പ്രകാരം പാത്രിയാര്‍ക്കീസ് ഭരണരീതിയുള്ള പൗരസ്ത വ്യക്തിഗതസഭയായ കല്‍ദായ കത്തോലിക്കാസഭയുടെ പുതിയ എപ്പാര്‍ക്കി തൊറേന്‍റോയിലെ മാര്‍ ആദായി എന്നാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. എപ്പാര്‍ക്കിയുടെ പ്രഥമ അദ്ധ്യക്ഷനായി ഇറാക്ക് സ്വദേശിയും ഇറാനിലെ അഹ്വാസ് കല്‍ദായ ‍അതിരൂപതയുടെ അദ്ധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ഹന്നാ സോറായെയും പാപ്പ നിയമിച്ചു, ഏകദേശം മുപ്പത്തെണ്ണായിരം കല്‍ദായ വിശ്വാസികളാണ് കാനഡയില്‍ വിവിധ പ്രദേശങ്ങളിലായി ജീവിക്കുന്നത്.







All the contents on this site are copyrighted ©.