2011-06-09 20:32:36

വര്‍ഗ്ഗീയ കലാപ-നിരോധന ബില്‍


9 ജൂണ് 2011
നിര്‍ദ്ധിഷ്ഠ ‘വര്‍ഗ്ഗീയ കലാപ-നിരോധന ബില്‍’ communal violence bill മതന്യൂനപക്ഷങ്ങളുടെ അവകാശവും ആവശ്യവുമെന്ന്, ഡോ. ബാബു ജോസഫ്, ഭാരതത്തിലെ ദേശിയ മെത്രാന്‍ സമിതിയുടെ ജനറല്‍ സെക്രട്ടറി.

ഭാരതത്തിലെ ദേശിയ നിയമോപദേശക സമിതി പഠിച്ച് അംഗീകരിച്ചതും, പാര്‍ലിമെന്‍റിന്‍റെ ജൂലൈ മാസത്തിലെ വേനല്‍ക്കാല സമ്മേളനത്തില്‍
ചര്‍ച്ചചെയ്ത് അംഗീകരിക്കപ്പെടേണ്ടതുമായ നിര്‍ദ്ദിഷ്ഠ വര്‍ഗ്ഗീയ കലാപ-നിരോധന ബില്‍’, ഹിന്ദുമതത്തിനെതിരെയുള്ള ക്രൈസ്തവരുടെ അന്തര്‍ദേശിയ ഗൂഢാലോചനയാണെന്ന മതമൗലികവാദി സംഘട, ഭജ്രങ്ക-ദളിന്‍റെ പ്രസ്താവനയോട് ജൂണ്‍ 7-ാം തിയതി ചൊവ്വാഴ്ച ഡല്‍ഹിയില്‍ പ്രതികരിക്കുകയായിരുന്നു ദേശിയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ്.

ഒറീസ്സാ പോലുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായിട്ടുള്ള ക്രൂരവും നിന്ദ്യവുമായ പീഡനങ്ങളില്‍നിന്നും വംശീയ–മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പ്രേരണയോ സ്വാധീനമോ ഇല്ലാതെ ക്രമസമാധാനത്തിനായി കേന്ദ്ര സര്‍ക്കാരിന് ഇടപെടാനുള്ള വകുപ്പുകള്‍ ക്രമപ്പെടുത്തിയ ബില്ലാണ് മൗലീകവാദികളുടെ വിമര്‍ശനത്തിന് വിധേയമായിരിക്കുന്നതെന്ന് സി.ബി.സി.ഐയുടെ വക്താവ് വെളിപ്പെടുത്തി.

ക്രൈസ്തവരുടെ മാത്രമല്ല ഏതു ന്യൂനപക്ഷ സമുദായത്തിന്‍റെയും മതസ്വാതന്ത്രവും അവകാശങ്ങളും ജനാധിപത്യ ചട്ടങ്ങള്‍ക്കനുസൃതമായി സംരക്ഷിക്കുവാന്‍ സഹായകമാകുന്ന ഈ ബില്ല് ഇല്ലായ്മ ചെയ്യാനുള്ള
മത മൗലികവാദി സംഘടകളുടെ നീക്കം അപലപനീയമാണെന്ന്
ഡോ. ബാബു ജോസഫ് മാധ്യമങ്ങളെ അറിയിച്ചു.







All the contents on this site are copyrighted ©.