2011-06-08 19:17:50

മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ
മുന്‍ഗണന


8 ജൂണ്‍ 2011, കൊച്ചി
ഇതര സഭകളോടും മതങ്ങളോടും സഹകരിച്ചുകൊണ്ട് സുവിശേഷവത്ക്കരണത്തിനായി പ്രവര്‍ത്തിക്കുകയാണ് മുന്‍ഗണനയെന്ന്, ആര്‍ച്ചുബിഷപ്പ് ആലഞ്ചേരി, സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കൊച്ചിയില്‍ പ്രസ്താവിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്കുശേഷം ജൂണ്‍
6-ാം തിയതി, കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെ ഓഫിസിലെത്തി മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ ഒരഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ആലഞ്ചേരി ഇപ്രകാരം പ്രസ്താവിച്ചത്. ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും ഒരന്തരീക്ഷത്തില്‍ മാത്രമേ സുവിശേഷവത്ക്കരണം ഭാരതത്തിലും ഇതര പ്രേഷിതമേഖലകളിലും യാഥാര്‍ത്ഥ്യമാക്കാനാവൂ, എന്ന് മുന്‍ തക്കല രൂപതാധ്യനായിരുന്ന മേജര്‍ ആര്‍ച്ചുബിഷ്പ്പ് പ്രസ്താവിച്ചു. സുവിശേഷവത്ക്കരണം എല്ലാ സഭകളുടെയും അവകാശമാണെന്നും, സഭയുടെ പ്രവര്‍ത്തന മണ്ഡലം കേരളത്തിലോ, തെക്കെ ഇന്ത്യയിലോ മാത്രമായി ഒതുക്കു നിറുത്താവുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയുടെ പ്രേഷിത നിയോഗത്തിന്‍റെ യുക്തി പലര്‍ക്കും മനസ്സിലാക്കാനാവാതെ പോകുന്നതും അസ്വീകാര്യമാകുന്നതും നിര്‍ഭാഗ്യകരമാണെന്ന് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് പ്രസ്താവിച്ചു. കേരളത്തിലെ പൗരസ്ത്യ സഭകളുടെ അജപാലന സ്വാതന്ത്ര്യത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും വ്യക്തമായ ധാരണകളുള്ളവര്‍ ഉണ്ടെന്നും മാര്‍ ആലഞ്ചരി കൂട്ടിച്ചേര്‍ത്തു.








All the contents on this site are copyrighted ©.