2011-06-08 19:13:08

അഴിമതിവരുദ്ധ സമരത്തിന്
പോലീസ് ആക്രമണം


8 ജൂണ്‍ 2011, ഡെല്‍ഹി
അഴിമതി വിരുദ്ധ സമരത്തിനെതിരെ പോലീസ് അഴിച്ചുവിട്ട ആക്രമണം പ്രതിഷേധാര്‍ഹമെന്ന് ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് കൊണ്‍ച്ചെസ്സാവോ, ഡെല്‍ഹി അതിരൂപതാധ്യക്ഷന്‍ പ്രതികരിച്ചു. ജൂണ്‍ 6-ാം തിയതി തിങ്കളാഴ്ച രാത്രിയിലാണ് ഡെല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ അഴിമതിക്കെതിരെ ഉപവാസമനുഷ്ഠിച്ച് സമരംചെയ്തിരുന്ന ബാബാ രാംദേവിനെയും സ്ത്രീകളും കുട്ടികളുമടക്കമുള്ള വലിയ ജനക്കൂട്ടത്തെ പ്രകോപനമൊന്നുമില്ലാത്ത അവസ്ഥയില്‍ പോലീസ് ആക്രമിച്ചതെന്ന്, ജൂണ്‍ 7-ാം തിയതി ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ചുബിഷപ്പ് കൊണ്‍ച്ചെസ്സാവോ വെളിപ്പെടുത്തി. നീതിക്കായുള്ള ഈ ജനപോരാട്ടത്തെ അട്ടിമറിക്കാനുള്ള മതമൗലിക വാദികളോടു കൈകോര്‍ത്തുള്ള പൊലീസിന്‍റെ തെറ്റായ നീക്കമായിട്ട്, ഭാരതം അഴിമതിക്കെതിരെ, India against Corruption എന്ന പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷന്‍ കൂടിയായ ആര്‍ച്ചുബിഷപ്പ് വിന്‍സെന്‍റ് സംഭവത്തെ വിശേഷിപ്പിച്ചു. ജനാധിപത്യ നയങ്ങള്‍ക്കനുസൃതമായി പ്രതിഷേധിച്ച നിര്‍ദ്ദോഷികളായ അനേകരെ ആക്രമിച്ച് മുറിപ്പെടുത്തുകയും ജയിലിലയ്ക്കുകയും ചെയ്ത സംഭവത്തില്‍ ആര്‍ച്ചുബിഷപ്പ് ഖേദം രേഖപ്പെടുത്തുകയും തന്‍റെ അനുഭാവം അറിയിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.