2011-06-07 15:01:35

പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന് പഠന റിപ്പോര്‍ട്ട്


07 ജൂണ്‍ 2011, കറാച്ചി – പാക്കിസ്ഥാന്‍
പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കും എതിരേ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന് ഇസ്ലാം പഠനകേന്ദ്രം നടത്തിയ പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. നിയമപരമായി സ്ഥാപിതമായ രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും ഉറപ്പുവരുത്തുന്നതിന് ഈ പ്രശ്നം സര്‍ക്കാര്‍ എത്രയും വേഗം പരിഹരിക്കേണ്ടതാണെന്നും പഠനറിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. പാക്കിസ്ഥാന്‍റെ രാഷ്ട്ര പിതാവായ മുഹമദ്ദ് അലി ജിന്നയുടെ നാമധേയത്തിലുള്ള ജിന്നാ ഇന്‍സ്റ്റിറ്റൂട്ടാണ് ഈ പഠനം നടത്തിയത്. മതന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം രാജ്യം നേരിടുന്ന ഏറ്റവും വലിയവെല്ലുവിളികളിലൊന്നാണെന്ന് സ്ഥാപിക്കുന്ന പഠനം ഈ വെല്ലുവിളിയെ നേരിടുന്നതിന് നിര്‍ദേശിക്കുന്ന ഇരുപത്തിമൂന്ന് നിര്‍ദ്ദേശങ്ങളില്‍ മതനിന്ദാ നിയമം റദ്ദാക്കണമെന്നും പറയുന്നു. രാജ്യത്തെ പ്രശസ്തമായ ഒരു ഇസ്ലാം പഠന കേന്ദ്രം ഇത്തരമൊരു പഠനം നടത്തിയതില്‍ ആനന്ദമുണ്ടെന്നും അവരുടെ നിര്‍ദേശങ്ങളോട് യോജിക്കുന്നുവെന്നും പാക്കിസ്ഥാനിലെ പൊന്തിഫിക്കല്‍ മിഷന്‍ സമൂഹങ്ങളുടെ ഡയറക്ടര്‍ ഫാദര്‍ മാരിയോ ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.







All the contents on this site are copyrighted ©.