2011-06-07 15:02:32

ഒളിപ്പോരാളികള്‍ തടഞ്ഞുവച്ച ആഫ്രിക്കന്‍ മെത്രാന്‍ രൂപതാ ആസ്ഥാനത്ത് തിരിച്ചെത്തി


07 ജൂണ്‍ 2011, ബംഗുയി – ആഫ്രിക്ക
ഒളിപ്പോരാളികള്‍ തടഞ്ഞുവച്ച ആഫ്രിക്കന്‍ മെത്രാന്‍ രൂപതാസ്ഥാനത്ത് തിരിച്ചെത്തി, മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ (സി.എ.ആര്‍) ബാംബാരി രൂപതാധ്യക്ഷന്‍ ബിഷപ്പ് എഡ്വേര്‍ഡ് മാതോസാണ് ഏതാനും മണിക്കൂര്‍ നേരം ഒളിപ്പോരുകാരുടെ ബന്ധിയായിരുന്നതിനെത്തുടര്‍ന്ന് പട്ടാളത്തിന്‍റെ അകമ്പടിയോടെ രൂപതയില്‍ തിരിച്ചെത്തിയത്. ഉത്തര ബ്രിയായിലെ നെജെറന്‍ഗൗ ഗ്രാമത്തില്‍ സ്ഥൈര്യലേപന കൂദാശകള്‍ നല്‍കുവാന്‍ പോയ മെത്രാനെയാണ് ഒളിപ്പോരാളികള്‍ തടഞ്ഞുവച്ചത്. പിന്നീട് അദ്ദേഹത്തിന്‍റെ വാഹനവും ഡ്രൈവറേയും പിടിച്ചുവച്ചശേഷം അദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നുവെന്ന് പ്രാദേശിക സഭാവക്താക്കള്‍ അറിയിച്ചു. മധ്യആഫ്രിക്കന്‍ റിപ്പബ്ലിക്കിലെ പട്ടാളവും ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാസേനയും സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







All the contents on this site are copyrighted ©.