2011-06-03 17:08:57

പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.


03 ജൂണ്‍ 2011,
പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസിന് മാര്‍പാപ്പ കൂടിക്കാഴ്ച അനുവദിച്ചു. ജൂണ്‍ മൂന്നാം തിയതി വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് മാര്‍പാപ്പ മഹമൂദ് അബ്ബാസിനെയും സംഘത്തെയും വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ കൂടിക്കാഴ്ച്ചയ്ക്കായി സ്വീകരിച്ചത്. വിശുദ്ധനാടുകളിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ചും മധ്യപൂര്‍വ്വദേശത്തെ ക്രൈസ്തവരുടെ അവസ്ഥയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കപ്പെട്ടു, ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘട്ടനത്തിന് നീതിയുക്തവും നിലനില്‍ക്കുന്നതുമായ ഒരു പരിഹാരം കാണേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും പലസ്തീന്‍ ജനത ആഗ്രഹിക്കുന്ന സ്വതന്ത്ര രാഷ്ട്രം എല്ലാവരുടേയും അവകാശങ്ങള്‍ ആദരിച്ചുകൊണ്ട് രൂപീകരിക്കേണ്ടതിനെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ ഒരന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കുന്നതിന് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധികളും പാലസ്തീന്‍ സ്വാതന്ത്ര്യ സംഘടനയും (PLO)സംയുക്തമായി നടത്തുന്ന പ്രയത്നങ്ങള്‍ ഫലദായകമാകട്ടെയെന്ന് ആശംസയോടെയാണ് കൂടിക്കാഴ്ച സമാപിച്ചതെന്നും പരിശുദ്ധ സിംഹാസനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി,







All the contents on this site are copyrighted ©.