2011-06-02 17:26:30

സ്വര്‍ഗ്ഗാരോഹണം
ദൈവ-മനുഷ്യബന്ധത്തിന്‍റെ
കണ്ണി


2 ജൂണ്‍ 2011, റോം
സ്വര്‍ഗ്ഗാരോഹണം ദൈവ-മനുഷ്യബന്ധത്തിന്‍റെ കണ്ണിയെന്ന്, ആര്‍ച്ചുബിഷപ്പ് ആന്ത്രേ ഡെപ്യൂ, ഫ്രഞ്ച് ദൈവശാസ്ത്രജ്ഞന്‍ പ്രസ്താവിച്ചു.
ജൂണ്‍ 2-ാം തിയതി വ്യാഴാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ദൈവശാസ്ത്ര പണ്ഡിതനായ ആര്‍ച്ചുബിഷപ്പ് ഡെപ്യൂ ഇപ്രകാരം പ്രസ്താവിച്ചത്. ക്രിസതുവിന്‍റെ ഉത്ഥാനാനന്തരം 40- നാളുകള്‍ പിന്നിട്ടപ്പോള്‍ അവിടുന്ന് സ്വര്‍ഗ്ഗത്തിലേയ്ക്ക് ആരോഹണംചെയ്തു എന്ന സുവിശേഷ വിവരണത്തെ വ്യാഖ്യാനിക്കുകയായിരുന്നു ഫ്രാന്‍സിലെ ദേശിയ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍കൂടിയായ ആര്‍ച്ചുബിഷപ്പ് ഡെപ്യൂ. സ്വര്‍ഗ്ഗാരോഹണത്തിന്‍റെ - വാച്യാര്‍ത്ഥത്തില്‍ ഒരു കടന്നുപോക്കും ഉയര്‍ത്തലും ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപരിപ്ലവമായ ജീവിതശൈലിയില്‍നിന്നും ഉയര്‍ന്ന് സ്നേഹത്തിന്‍റെ ആന്തരിക ദര്‍ശനമുള്ളവരാകാനുള്ള ഒരു വിളിയാണ് സ്വര്‍ഗ്ഗാരോഹണമെന്നദ്ദേഹം വ്യാഖ്യാനിച്ചു. ഭൗമികതലം മറികടന്ന് ക്രിസ്തു സ്വര്‍ഗ്ഗാരോഹിതനായതോടെ, മനുഷ്യര്‍ സ്വര്‍ഗ്ഗീയജീവന്‍റെ അഭൗമ തലത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുകയും വിശ്വാസത്തിന്‍റെ കണ്ണുകളാല്‍ മുകളിലേയ്ക്ക് അധരങ്ങള്‍ തുറന്നു ജീവിക്കാന്‍ പ്രചോദിതരായെന്നും ആര്‍ച്ചുബിഷപ്പ് ഡിപ്യൂ പ്രസ്താവിച്ചു.
ഇനി നാം വെറുതേ മുകലേയ്ക്ക് നോക്കി നില്ക്കാതെ, (അപ്പ.നട.1, 11), പ്രത്യാശയോടെ ജീവിത വെല്ലുവിളികളിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടാനുള്ള ഒരാഹ്വാനമാണ് സ്വര്‍ഗ്ഗാരോഹണത്തിരുനാളെന്നും ആര്‍ച്ചബിഷപ്പ് ഡിപ്യൂ വിവരിച്ചു. അജാപലന സൗകര്യാര്‍ത്ഥം ജൂണ്‍ അഞ്ചാം തിയതി ഞായറാഴ്ചയാണ് ഭാരതത്തില്‍ കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണ മഹോത്സവം കൊണ്ടാടുന്നത്.







All the contents on this site are copyrighted ©.