2011-06-02 17:08:09

ഓസ്ട്രേലിയന്‍ ഗവര്‍ണ്ണര്‍ ജനറല്‍
വത്തിക്കാനില്‍


2 ജൂണ്‍ 2011, വത്തിക്കാന്‍
ബനഡികട് 16-ാമന്‍ മാര്‍പാപ്പ ഓസ്ട്രേലിയായുടെ ഗവര്‍ണ്ണര്‍ ജനറല്‍, ക്വിന്‍റിന്‍ ബ്രൈസിനെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു. ജൂണ്‍ 1-ാം തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലാണ് മാര്‍പാപ്പ, ക്വിന്‍റിന്‍ ബ്രൈസിനെ ഒരു സ്വകാര്യ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചത്. തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണേ, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് ഡോമിനിക് മമ്പേര്‍ത്തി എന്നിവരുമായും ക്വിന്‍റിന്‍ ബ്രൈസ് സൗഹൃദസംഭാഷണം നടത്തി. സഭയുടെ ഓസ്ട്രേലിയായിലെ സാന്നിദ്ധ്യവും സേവനവും, അഭയാര്‍ത്ഥികളോടുള്ള സമീപനം, എന്നിവ കൂടാതെ, അടുത്തകാലത്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, രാഷ്ട്രീയ-മത സംഘട്ടനങ്ങല്‍ എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ പ്രദിപാതിക്കപ്പെട്ടുവെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ വിജ്ഞാപനം വെളിപ്പെടുത്തി. ഇറ്റലിയുടെ ദേശിയ പുനരൈക്യവാര്‍ഷിക പരിപാടികളിലും ക്വിന്‍റിന്‍ ബ്രൈസ് പങ്കെടുക്കും.







All the contents on this site are copyrighted ©.