2011-06-02 17:13:08

 തീര്‍ത്ഥാടനകേന്ദ്രള്‍
കച്ചവടകേന്ദ്രങ്ങളല്ല


2 ജൂണ്‍ 2011, ബുഡാപെസ്റ്റ്
തീര്‍ത്ഥാടനകേന്ദ്രങ്ങളെ കച്ചവടകേന്ദ്രങ്ങളാക്കരുതെന്ന്, ആര്‍ച്ചുബിഷപ്പ് അന്തോണിയോ മരിയ വേലിയോ, കുടിയേറ്റക്കാരുടെയും യാത്രികരുടെയും അജപാലന ശുശ്രൂഷയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് പ്രസ്താവിച്ചു. നവസുവിശേഷവത്ക്കരണ പദ്ധതിയില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കുള്ള പ്രത്യേക പങ്കിനെക്കുറിച്ച് ജൂണ്‍ 2-ാം തിയതി വ്യാഴാഴ്ച ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍വച്ച് വിവരിക്കവേയാണ് ആര്‍ച്ചുബിഷപ്പ് വേലിയോ ഇപ്രകാരം പ്രസ്താവിച്ചത്.
സഭാദൗത്യത്തിന്‍റെ സത്ത സുവിശേഷവത്ക്കരണമാണെന്നും, സഭയുടെ ഓരോ തീര്‍ത്ഥാടന കേന്ദ്രത്തിലും നാം പ്രാവര്‍ത്തികമാക്കേണ്ടത് വിശ്വാസ നവീകരണത്തിനുതകുന്ന അജപാലന ശുശ്രൂഷയാണെന്നും ആര്‍ച്ചുബിഷപ്പ് വേലിയോ തന്‍റെ പ്രബന്ധത്തില്‍ വിവരിച്ചു. ഭക്തകൃത്യങ്ങള്‍ക്കൊപ്പം ആഴമായ അജപാലശുശ്രൂഷ നല്കിക്കൊണ്ട് തീര്‍ത്ഥാടകരെ വിശ്വാസാനുഭവത്തിലൂടെ ക്രിസ്തുവിലേയ്ക്കാനയിക്കുന്ന കേന്ദ്രങ്ങളാക്കി തീര്‍ത്ഥാടനകേന്ദ്രങ്ങളെ ഉയര്‍ത്തണമെന്ന് ആര്‍ച്ചുബിഷപ്പ് വേലിയോ ഉദ്ബോധിപ്പിച്ചു. ബാഹ്യമായ നിര്‍മ്മിതികള്‍പോലും ആത്മീയാന്തരീക്ഷം വളര്‍ത്താന്‍ സഹായകമാകുന്ന വിധത്തില്‍ ക്രമീകരിച്ചുകൊണ്ട്, സജീവദൈവത്തിന്‍റെ ഓര്‍മ്മയും സാന്നിദ്ധ്യവും അനുഭവവും തീര്‍ത്ഥാടനകേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് നല്കേണ്ടതാണെന്ന് ആര്‍ച്ചുബിഷപ്പ് വേലിയോ പ്രസ്താവിച്ചു.
 







All the contents on this site are copyrighted ©.