2011-06-01 20:07:21

ഇസ്ലാം-ക്രൈസ്തവ ബന്ധങ്ങള്‍
സംവാദത്തിന്‍റെ പാതയില്‍


1 ജൂണ്‍ 2011, ട്യൂറിന്‍
ഇസ്ലാം- ക്രൈസ്തവ ബന്ധങ്ങള്‍ സംവാദത്തിന്‍റെയും സൗഹൃത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ ഊട്ടിയുറപ്പിക്കണമെന്ന്, കര്‍ദ്ദിനാള്‍ ഷോണ്‍ റിക്കാര്‍ഡ്,
യൂറോപ്പിലെ കത്തോലിക്കാ മെത്രാന്‍ സമിതികളുടെ സമ്മേളനത്തിന്‍റെ വൈസ് പ്രസിഡന്‍റ്.

മെയ് 31-ാം തിയതി ചൊവ്വാഴ്ച ട്യൂറിനിലെ സെന്നക്കിളില്‍ സമ്മേളിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും യൂറോപ്പിലെ സഭാ പ്രതിനിധികളുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബുഡാപ്പെസ്റ്റിന്‍റെ മെത്രാപ്പോലീത്താ, കര്‍ദ്ദിനാള്‍ ഷോണ്‍ റിക്കാര്‍ഡ്. യൂറോപ്പ്യന്‍ രാജ്യങ്ങളിലെ ഇസ്ലാം-ക്രൈസ്തവ ബന്ധങ്ങളെ പഠന വിഷയമാക്കിയുള്ളതാണ് രണ്ടുദിവസത്തെ സമ്മേളനം.
ലോകത്ത് പൊതുവെ ഉയര്‍ന്നു വന്നിട്ടുള്ള ഇസ്ലാമിക-ഭീതിയും സമാന്തരമായി യൂറോപ്യന്‍ രാജ്യങ്ങളില്‍ രൂപീകൃതമായിട്ടുള്ള ഇസ്ലാം-വിരുദ്ധ നിയമങ്ങളും അടിസ്ഥാന രഹിതവും നിരസ്സിക്കേണ്ടതുമാണെന്ന് കര്‍ദ്ദിനാള്‍ സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.
ഓരോ രാഷ്ട്രങ്ങളും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്‍റെ നിയമഘടന വളര്‍ത്തിയെടുക്കുവാന്‍ പരിശ്രമിക്കണമെന്ന് കര്‍ദ്ദിനാള്‍ റിക്കാര്‍ഡ് തന്‍റെ പ്രബന്ധത്തില്‍ നിര്‍ദ്ദേശിച്ചു.
ഇരുമതസമൂഹങ്ങള്‍ തമ്മില്‍ അറിയുവാനും ഇടപഴകുവാനുമുള്ള അവസരങ്ങള്‍ വിദ്യാലയങ്ങളിലും സമൂഹത്തിലും കുടുംബങ്ങളിലും നല്കിക്കൊണ്ട് അകല്‍ച്ചയുടെ കണ്ണികളെ കൂട്ടിയിണക്കാന്‍ പ്രായോഗികമായി പരിശ്രമിക്കണമെന്നും കര്‍ദ്ദിനാള്‍ റിക്കാര്‍ഡ് പ്രതിനിധി സംഘത്തെ ഉദ്ബോധിപ്പിച്ചു.

ഇസ്ലാം-വരുദ്ധ പ്രസ്താനങ്ങളെ നിരോധിക്കുകയും മുസ്ലിം സഹോദരങ്ങള്‍ക്ക് വിരുദ്ധമായുള്ള കുടിയേറ്റ നിയന്ത്രണ നിയമങ്ങള്‍ പിന്‍വിലിക്കുകയും വേണമെന്ന്, മാതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി താവ്റാന്‍ രാഷ്ട്രപ്രതിനിധികളോട് തന്‍റെ ആശംസാസന്ദേശത്തില്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.