2011-05-31 15:18:49

മെയ് 31 - അന്തര്‍ദേശീയ പുകയിലവിരുദ്ധ ദിനം


31 മെയ് 2011, ന്യൂയോര്‍ക്ക്
പുകയിലയുടെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ അര്‍ബുദവും ഇതര ഹൃദ്രോഗങ്ങളും നിയന്ത്രിക്കുവാന്‍ സാധിക്കുമെന്ന് ബാന്‍കി മൂണ്‍, ഐക്യരാഷ്ട്ര സംഘടനയുടെ പൊതുകാര്യദര്‍ശി. മെയ് മാസം മുപ്പത്തിയൊന്നാം തിയതി അന്തര്‍ദേശീയ പുകയിലവിരുദ്ധ ദിനമായി ആചരിക്കുന്നതോടനുബന്ധിച്ചു നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. ഇരുപതാം നൂറ്റാണ്ടില്‍ പത്തുകോടിയോളം പേരുടെ ജീവനെടുത്ത പുകയിലയ്ക്കെതിരേ ശക്തമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുകയിലയ്ക്കടിമകളായി മരണമടയുന്നവരുടെ എണ്ണം ഈ നൂറ്റാണ്ടില്‍ നൂറുകോടി കവിയുമെന്നും ബാന്‍ കി മൂണ്‍ മുന്നറിയിപ്പു നല്‍കി. ലോകാരോഗ്യ സംഘടന തയ്യാറാക്കിയ പുകയില നിയന്ത്രണ പദ്ധതിയില്‍ പങ്കാളികളായിക്കൊണ്ട് പുകയിലക്കെതിരേ പടപൊരുതുവാന്‍ അദ്ദേഹം ലോക രാഷ്ട്രങ്ങളെ ക്ഷണിച്ചു.







All the contents on this site are copyrighted ©.