2011-05-30 14:44:56

സഭ രാഷ്ട്രീയ പക്ഷം ചേരുകയില്ലെന്ന് ആഫ്രിക്കയിലെ മെത്രാന്‍മാര്‍


30 മെയ് 2011, റോം

സഭ രാഷ്ട്രീയ പക്ഷം ചേരുകയില്ലെന്ന് ആഫ്രിക്കയിലെ മെത്രാന്‍മാര്‍ വ്യക്തമാക്കുന്നു.ആഫ്രിക്കന്‍ രാജ്യമായ സാംബിയായില്‍ രാഷ്ട്രീയ മാറ്റത്തിനുവേണ്ടി സഭ പ്രവര്‍ത്തിക്കുന്നു എന്ന ആരോപണവുമായി ഭരണപക്ഷാനുഭാവികള്‍ സഭയ്ക്കെതിരേ ആക്രണങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ സഭയുടെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അന്നാട്ടിലെ മെത്രാന്‍മാരുടെ സമിതിയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ജോര്‍ജ്ജ് ലൂങ്കോ ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്, സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും മാറ്റിനിറുത്തപ്പെടുന്നവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുക മാത്രമാണ് സഭ ചെയ്യുന്നതെന്നും രാഷ്ട്രീയ കാര്യത്തില്‍ നിഷ്പക്ഷമായ നിലപാടാണ് സഭയ്ക്കുള്ളതെന്നും വിശദീകരിക്കുന്ന ഇടയലേഖനം ജൂണ്‍ അഞ്ചാം തിയതി ഞായറാഴ്ച അന്നാട്ടിലെ എല്ലാ ദേവാലയങ്ങളിലും വായിക്കും







All the contents on this site are copyrighted ©.