2011-05-26 18:49:39

അപ്പസ്തോലിക യാത്ര
ക്രൊയേഷ്യയിലേയ്ക്ക്


26 മെയ് 2011, റോം
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 2011-ാമാണ്ടിലെ പ്രഥമ അന്തര്‍ദേശിയ അപ്പസ്തോലിക പര്യടനം – മദ്ധ്യയൂറോപ്യന്‍ രാജ്യമായ ക്രൊയേഷ്യയിലേയ്ക്ക്. ജൂണ്‍ 4, 5 ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുവാന്‍ പോകുന്ന മാര്‍പാപ്പയുടെ ക്രൊയേഷ്യാ സന്ദര്‍ശന പരിപാടിയുടെ വിശദാംശങ്ങള്‍ മെയ് 31-ാം തിയതി ചൊവ്വാഴ്ച 12 മണിക്ക് വത്തിക്കാനില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ശാലയില്‍വച്ചു നടത്തപ്പെടുന്ന വാര്‍ത്താസമ്മേളനത്തില്‍ വിളംമ്പരംചെയ്യുമെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.
ബഹുഭൂരിപക്ഷം കത്തോലിക്കരുള്ള ക്രൊയേഷ്യയിലെ ദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചാണ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനമെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് വെളിപ്പെടുത്തി.
 







All the contents on this site are copyrighted ©.