2011-05-25 20:04:19

കാരിത്താസ്
റോം സമ്മേളനം


25 മെയ് 2011, റോം
കര്‍ദ്ദിനാള്‍ ഓസ്കര്‍ റോഡ്രിഗ്സ് കാരിത്താസിന്‍റെ പ്രസിഡന്‍റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്തര്‍ദേശിയ കത്തോലിക്കാ ഉപവി പ്രവര്‍ത്തന സംഘടനയായ കാരിത്താസ് മെയ് 22-ാം തിയതി റോമില്‍ ആരംഭിച്ച 19-ാമത് പൊതുസമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ ഓസ്കര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ദാരിദ്യരഹിതമായൊരു മാനവകുടുംബം – എന്ന ആപ്തവാക്യവുമായിട്ടാണ് 300-ലേറെ അന്തര്‍ദേശിയ പ്രതിനിധികളുള്ള സമ്മേളനം റോമില്‍ ആരംഭിച്ചത്. ദാരിദ്ര്യ രഹിതമായൊരു ലോകം - ‌എന്ന ചിന്ത അയാഥാര്‍ത്ഥ്യമെന്ന് വിമര്‍ശിക്കപ്പെട്ടപ്പോള്‍, ലോകവ്യാപകമായ അനീതിയും ദാരിദ്യവും ക്രൈസ്തവ ഉപവിയില്‍ നേരിടാനുള്ള മാനുഷിക ധാരണയുടെ പ്രകടനമാണീ ആപ്തവാക്യമെന്ന്, പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്കര്‍ സമ്മേളനത്തില്‍ വിശദീകരിച്ചു. ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സറായാണ്, സമ്മേളനത്തിന്‍റെ നാലു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആപ്തവാക്യത്തെ അയാഥാര്‍ത്ഥ്യമെന്ന് വിമര്‍ശിച്ചത്.
കാരിത്താസ് സംഘടനയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തില്‍ നടക്കുന്ന
റോമിലെ സമ്മേളനം മെയ് 27-ാം തിയതി വെള്ളിയാഴ്ച സമാപിക്കും.







All the contents on this site are copyrighted ©.